video
play-sharp-fill

കൊറോണപ്പേടിയിൽ കുടുങ്ങി വിദേശികൾ : മൂന്നാറിലേയ്ക്കു യാത്ര ചെയ്യാൻ രണ്ടു വിദേശ സഞ്ചാരികൾ കെ.എസ്.ആർ.ടി.സി ബസിൽ; ബസ് തടഞ്ഞ് സ്‌പെയിൻ സ്വദേശികളായ വനിത അടക്കം രണ്ടു വിദേശികളെ പൊലീസ് പിടികൂടി; പ്രതിരോധ പ്രവർത്തനങ്ങൾക്കായി ആശുപത്രിയിൽ എത്തിച്ചു

കൊറോണപ്പേടിയിൽ കുടുങ്ങി വിദേശികൾ : മൂന്നാറിലേയ്ക്കു യാത്ര ചെയ്യാൻ രണ്ടു വിദേശ സഞ്ചാരികൾ കെ.എസ്.ആർ.ടി.സി ബസിൽ; ബസ് തടഞ്ഞ് സ്‌പെയിൻ സ്വദേശികളായ വനിത അടക്കം രണ്ടു വിദേശികളെ പൊലീസ് പിടികൂടി; പ്രതിരോധ പ്രവർത്തനങ്ങൾക്കായി ആശുപത്രിയിൽ എത്തിച്ചു

Spread the love

ജി.കെ വിവേക്

കോട്ടയം: മൂന്നാറിലേയ്ക്കു യാത്ര ചെയ്യാൻ വനിത അടക്കം രണ്ടു വിദേശ സഞ്ചാരികൾ കെ.എസ്.ആർ.ടി.സി ബസിൽ കയറി. കോട്ടയം സ്റ്റാൻഡിൽ നിന്നും കയറിയ യാത്രക്കാർ കുറവിലങ്ങാട് എത്തിയപ്പോൾ കെ.എസ്.ആർ.ടി.സി ബസ് തടഞ്ഞ്, ഇവരെ പുറത്തിറക്കി. ഞായറാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയായിയുരുന്നു സംഭവങ്ങൾ ഉണ്ടായത്. കോട്ടയത്തു നിന്നും പുറപ്പെട്ട സേനാപതി – പൂപ്പാറ ബസിലാണ് ഇരുവരും കയറിയിരുന്നത്.

കൊറോണ ബാധയുടെ പശ്ചാത്തലത്തിൽ അതീവ ജാഗ്രതയിലാണ് കേരളം. ഇതിനിടെയാണ് ജില്ലയിൽ സ്‌പെയിനിൽ നിന്നുള്ള രണ്ടു സഞ്ചാരികൾ എത്തിയത്. സ്‌പെയിനിൽ നിന്നുള്ള സഞ്ചാരികളായ ഒരു പുരുഷനും സ്ത്രീയുമാണ് ഞായറാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ കോട്ടയം കെ.എസ്.ആർ.ടി.സി സ്്റ്റാൻഡിൽ നിന്നും ബസിൽ കയറിയത്. ഇവർ ബസിൽ കയറി ബസ് യാത്ര തുടങ്ങിയതിനു ശേഷം, കണ്ടക്ടർ ആദ്യം ആരോഗ്യ വകുപ്പ് അധികൃതരെ വിവരം അറിയിച്ചു. രണ്ടു വിദേശികൾ ബസിലുണ്ടെന്നും ഇവർ മൂന്നാറിലേയ്ക്കു യാത്ര ചെയ്യുന്നുണ്ടെന്നും റൂട്ട് സഹിതമായിരുന്നു ഇവർ വിവരം അറിയിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടർന്നു ആരോഗ്യ വകുപ്പാണ് കുറവിലങ്ങാട് പൊലീസിനു വിവരം കൈമാറിയത്. ആരോഗ്യ വകുപ്പ് നൽകിയ വിവരം പിൻതുടർന്ന പൊലീസ്, കെ.എസ്.ആർ.ടി.സി ബസ് വഴിയിൽ തടഞ്ഞു. തുടർന്നു രണ്ടു വിദേശ സഞ്ചാരികളെയും പൊലീസ് ബസിൽ നിന്നും തിരിച്ചിറക്കി. കൊറോണ ബാധയുടെ സാഹചര്യവും ആശങ്കകളും ഇരുവരോടും പറഞ്ഞു മനസിലാക്കി. തുടർന്നു ഇരുവരെയും കുറവിലങ്ങാട് പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ഹാജരാക്കി പരിശോധനയ്ക്കു വിധേയനാക്കി. ഇരുവർക്കും കൊറോണ ലക്ഷണങ്ങൾ ഒന്നും പ്രാഥമിക പരിശോധനയിൽ കണ്ടെത്താൻ സാധിച്ചിട്ടില്ല. ഇരുവരും കൊറോണ ബാധിതരുമായി അടുത്തിടപഴകിയതായും കണ്ടെത്താൻ സാധിച്ചിട്ടില്ല.

ജനുവരിയിലാണ് ഇരുവരും ഇന്ത്യയിൽ എത്തിയത്. ഇന്ത്യയിലെ വിവിധ സ്ഥലങ്ങളിൽ സന്ദർശനത്തിനു ശേഷം നേപ്പാളിലേയ്ക്കു പോയി. തുടർന്നു ഇവർ ഈ മാസം ആറിനാണ് കോട്ടയത്ത് എത്തിയത്. കോട്ടയത്തെ വിവിധ സ്ഥലങ്ങളിൽ ഇവർ സന്ദർശനം നടത്തിയതായും, വിവിധ ഹോട്ടലുകളിൽ താമസിച്ചതായും കണ്ടെത്തിയിട്ടുണ്ട്. ഇവരുടെ രക്ത സാമ്പിളുകൾ അടക്കം ശേഖരിച്ചതായും ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു.