മന്ത്രിക്കുള്ള മാന്യത പോലും പീരുമേട് എം.എൽ.എയ്ക്കില്ലാതെ പോയി ..! സി ഐയെ മാറ്റിയിരുത്തി കസേരയിൽ കയറിയിരുന്ന് ബിജിമോൾ എം.എൽ.എയുടെ ധിക്കാരം: എം എൽ എ യ്ക്കു മുന്നിൽ ഓച്ഛാനിച്ച് നിൽക്കേണ്ട ഗതികേടിൽ പൊലീസുകാർ

Spread the love

തേർഡ് ഐ ബ്യൂറോ

തൊടുപുഴ: മന്ത്രിയ്ക്കുള്ള മാന്യത പോലും ഇല്ലാതെ പീരുമേട് പൊലീസ് സ്റ്റേഷനിൽ ഇ.എസ് ബിജിമോൾ എം.എൽ.എയുടെ ഷോ..! വണ്ടിപ്പെരിയാർ പൊലീസ് സ്റ്റേഷനിലെ സി.ഐ യുടെ കസേരയിൽ കയറിയിരുന്ന് പൊലീസുകാരോട് സംസാരിക്കുന്ന ബിജിമോളുടെ ചിത്രമാണ് സാമൂഹ്യ മാധ്യമങ്ങിൽ വൈറലായിരിക്കുന്നത്. ഈ ചിത്രത്തിന് ഒപ്പമാണ് മറ്റൊരു ചിത്രം കൂടി സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്.

ബിജിമോളുടെ അതേ പാർട്ടിക്കാരനും മന്ത്രിയുമായ , പി.തിലോത്തമൻ്റെ ചിത്രമാണ് സാമൂഹ്യ മാധ്യമങ്ങളിൽ ഇതിനൊപ്പം ചർച്ച സൃഷ്ടിക്കുന്നത്. കോട്ടയം കളക്ടറേറ്റിൽ കൊറോണ അവലോകന യോഗത്തിനായി എത്തിയ മന്ത്രി പി.തിലോത്തമൻ ജില്ലാ കളക്ടറുടെ ചേംബറിൽ , കളക്ടറുടെ മുന്നിൽ സന്ദർശകർക്കായി ഒരുക്കിയ കസേരയിൽ ഇരിക്കുന്ന ചിത്രമാണ് വൈറലായിരിക്കുന്നത്. മന്ത്രി കാട്ടിയ മാതൃക പോലും , എം.എൽ.എ കാട്ടിയില്ലെന്നാണ് സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാകുന്ന ചർച്ച.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ ദിവസം വണ്ടിപ്പെരിയാറിൽ കൊറോണ ബാധിതനായ രോഗിയെ കണ്ടെത്തിയിരുന്നു. ഇതേ തുടർന്ന് പ്രദേശത്ത് കൊറോണ ബാധ സാമൂഹ്യ വ്യാപനം ഉണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കുന്നതിനും വിലയിരുത്തുന്നതിനുമായാണ് ബിജിമോൾ എം എൽ എ വണ്ടിപ്പെരിയാർ പൊലീസ് സ്റ്റേഷനിൽ എത്തിയത്. എന്നാൽ , സ്റ്റേഷൻ ഹൗസ് ഓഫിസറായ ഇൻസ്പെക്ടറെ അദ്ദേഹത്തിൻ്റെ കസേരയിൽ നിന്നും മാറ്റിയ ശേഷം ബിജിമോൾ കസേരയിൽ കയറി ഇരിക്കുകയായിരുന്നു.

ബിജിമോൾ സി ഐ യുടെ കസേരയിൽ ഇരുന്നതോടെ ഉദ്യോഗസ്ഥർ ഭവ്യതയോടെ മുന്നിൽ കസേരയിൽ ഇരിക്കുന്ന ചിത്രവും വ്യക്തമായി കാണാം. നേരത്തെ തന്നെ പല വിവാദങ്ങളിലും കുടുങ്ങിയ ആളാണ് ബിജിമോൾ എം എൽ എ. മുൻപ് തഹസീൽദാർ ആയിരുന്ന മോൻസി പി.അലക്സാണ്ടറിൻ്റെ കാൽ ഒടിച്ചത് വിവാദമായിരുന്നു. ബിജിമോളുമായി ഉണ്ടായ സംഘർഷത്തിനിടെയാണ് ഇദേഹത്തിൻ്റെ കാലൊടിഞ്ഞത്. ഇത് കൂടാതെ യു ഡി എഫ് സർക്കാരിൻ്റെ കാലത്ത് പൊലീസ് വാഹനം തടയുന്ന ചിത്രവും വൈറലായി മാറിയിരുന്നു.

ബിജിമോളുടെ ചിത്രം സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായതിന് പിന്നാലെയാണ് പി.തിലോത്തമൻ്റെ ചിത്രം സോഷ്യൽ മീഡിയയിൽ ചർച്ചയായത്. കൊറോണ അവലോകനത്തിനായി ഇദേഹം എന്നും ജില്ലാ കളക്ടറേറ്റിൽ എത്തുന്നുണ്ട്. ഈ സമയം കളക്ടർ, അദേഹത്തിൻ്റെ സീറ്റിൽ ഇരിക്കും. മന്ത്രി സന്ദർശകരുടെ കസേരയിലും. ഏതെങ്കിലും യോഗത്തിന് അദ്ധ്യക്ഷത വഹിക്കേണ്ടി വരുമ്പോൾ മാത്രമാണ് കളക്ടറുടെ സീറ്റിനൊപ്പം മറ്റൊരു കസേര ഇട്ട് മന്ത്രി ഇരിക്കാറുള്ളത്.

സി ഐ യുടെ കസേരയിൽ കയറിയിരുന്ന ബിജിമോൾ നടപടി ചട്ടങ്ങൾക്ക് വിരുദ്ധമാണ് എന്ന ആരോപണം ആണ് ഉയരുന്നത്.