കൊറോണക്കാലത്ത് പട്ടിണി വേണ്ട: സഹപ്രവർത്തകരായ വ്യാപാരികൾക്ക് സഹായഹസ്തവുമായി ടി.ബി റോഡ് മർച്ചന്റ്‌സ് അസോസിയേഷൻ; പത്തു കിലോ അരി വീതം വിതരണം ചെയ്തു

കൊറോണക്കാലത്ത് പട്ടിണി വേണ്ട: സഹപ്രവർത്തകരായ വ്യാപാരികൾക്ക് സഹായഹസ്തവുമായി ടി.ബി റോഡ് മർച്ചന്റ്‌സ് അസോസിയേഷൻ; പത്തു കിലോ അരി വീതം വിതരണം ചെയ്തു

സ്വന്തം ലേഖകൻ

കോട്ടയം: കൊറോണക്കാലത്ത് പട്ടിണിയുടെ പേടി വേണ്ട. സഹപ്രവർത്തകർക്കും കുടുംബത്തിനും കൊറോണ ദുരിതകാലമാകാതിരിക്കാനുള്ള കൈത്താങ്ങുമായി ടി.ബി റോഡ് മർച്ചന്റ്‌സ് അസോസിയേഷൻ. ദുരിതകാലത്ത് സഹപ്രവർത്തകരുടെ കുടുംബങ്ങൾ പട്ടിണിയിലാകാതിരിക്കുന്നതിനുള്ള കരുതലുമായാണ് അസോസിയേഷൻ അംഗങ്ങൾ രംഗത്ത് എത്തുന്നത്. പത്തു കിലോ അരിവീതം അസോസിയേഷനിലെ അംഗങ്ങൾക്ക് വിതരണം ചെയ്താണ് അസോസിയേഷൻ ഭാരവാഹികൾ മാതൃകയാകുന്നത്.

കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ദുരിതം അനുഭവിക്കുന്ന അസോസിയേഷൻ അംഗങ്ങൾക്കാണ് കഴിഞ്ഞ ദിവസം അരി വിതരണം ചെയ്തത്. കൊറോണയെ തുടർന്ന് കച്ചവടം ഇല്ലാതായതോടെ 20 ദിവസമായി വ്യാപാരികൾ വളരെ സാമ്പത്തിക ബുദ്ധിമുട്ടിലാണ്. അവർക്ക് ഒരു കൈതാങ്ങായാണ് എല്ലാ അംഗങ്ങൾക്കും 10 കിലോ അരി വീതം വിതരണം ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ അർക്കാഡിയ ഇന്റർനാഷണൽ എം.ഡി ടോമിന് അരി നൽകി പദ്ധതി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് നൗഷാദ് പനച്ചിമൂട്ടിൽ, വൈസ് പ്രസിഡന്റ് ടി.കെ .കുരുവിള, സെക്രട്ടറി പിബി ഗിരീഷ്, ട്രഷറർ വി.സി. ചാണ്ടി, സോജുമോൻ, സിബി ജറാൾഡ്. റിയാസ് ഹൈദർ .നാസ്സർ. മെമ്പർമാരും പങ്കെടുത്തു.