video
play-sharp-fill

കൊറോണക്കാലത്ത് കാരുണ്യത്തിന്റെ അനുഗ്രഹ വർഷം: അഗതികളുടെ ക്യാമ്പിലേയ്ക്കു ഭക്ഷണവും അവശ്യ വസ്തുക്കളും എത്തിച്ചു

കൊറോണക്കാലത്ത് കാരുണ്യത്തിന്റെ അനുഗ്രഹ വർഷം: അഗതികളുടെ ക്യാമ്പിലേയ്ക്കു ഭക്ഷണവും അവശ്യ വസ്തുക്കളും എത്തിച്ചു

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: കൊറോണക്കാലത്ത് കാരുണ്യത്തിന്റെ അനുഗ്രഹ വർഷം ചൊരിഞ്ഞ് അനുഗ്രഹ ചാരിറ്റബിൾ സൊസൈറ്റി. കൊറോണയുടെ ദുരിതകാലത്ത് ആശ്വാസത്തിന്റെ കാരുണ്യ സ്പർശവുമായാണ് അനുഗ്രഹ ചാരിറ്റബിൾ സൊസൈറ്റി എത്തുന്നത്.

കോട്ടയം നഗരസഭയുടെ നേതൃത്വത്തിൽ തെരുവിൽ അലഞ്ഞു തിരിഞ്ഞ് നടക്കുന്ന ആളുകളെ പാർപ്പിച്ചിരിക്കുന്ന സർക്കാർ ക്യാമ്പിലേയ്ക്കാണ് അനുഗ്രഹ സൊസൈറ്റി ഭക്ഷണവും മറ്റ് അവശ്യ വസ്തുക്കളും വിതരണം ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോട്ടയം നഗരത്തിൽ അലഞ്ഞു തിരിഞ്ഞു നടന്നിരുന്ന 125 ആളുകളെയാണ് കോട്ടയം നഗരസഭയുടെ തിരുവാതുക്കലിലെ കമ്മ്യൂണിറ്റി ഹാളിൽ പാർപ്പിച്ചിരിക്കുന്നത്. ഇവിടെ എത്തിയ അനുഗ്രഹ ചാരിറ്റി സൊസൈറ്റി പ്രവർത്തകർ ഇവർക്ക് കുളിക്കുന്നതിനുള്ള സോപ്പും, മറ്റ് അത്യാവശ്യ സാധനങ്ങളും,125 ഭക്ഷണപ്പൊതികളും വിതരണം ചെയ്തു.

ഹെൽത്ത് ഇൻസ്‌പെക്ടർ സുനിൽ ഇവ ഏറ്റുവാങ്ങി. പ്രസിഡന്റ് സി.കെ റഷീദ്, സക്കീർ ഹുസൈൻ, ആഷിക്, അലി എന്നിവർ പങ്കെടുത്തു.