play-sharp-fill
കൊറോണക്കാലത്ത് റോഡിലിറങ്ങി കറങ്ങാമെന്നു കരുതേണ്ട: കൊല്ലത്ത് ഓടിയതു പോലെ കോട്ടയത്തും ഓടേണ്ടി വരും; അനാവശ്യക്കാരെ കണ്ടെത്താൻ ആകാശ നിരീക്ഷണവുമായി പൊലീസ്; കൊല്ലത്ത് ഹെലികാം കണ്ട് ഓടിയവർ കടലിൽ ചാടി

കൊറോണക്കാലത്ത് റോഡിലിറങ്ങി കറങ്ങാമെന്നു കരുതേണ്ട: കൊല്ലത്ത് ഓടിയതു പോലെ കോട്ടയത്തും ഓടേണ്ടി വരും; അനാവശ്യക്കാരെ കണ്ടെത്താൻ ആകാശ നിരീക്ഷണവുമായി പൊലീസ്; കൊല്ലത്ത് ഹെലികാം കണ്ട് ഓടിയവർ കടലിൽ ചാടി

സ്വന്തം ലേഖകൻ

കോട്ടയം: കൊറോണക്കാലത്ത് അനാവശ്യമായി റോഡിലിറങ്ങുന്നവരെ പൊക്കാൻ കോട്ടയത്തും പൊലീസിന്റെ ആകാശ നിരീക്ഷണം. കൊറോണക്കാലത്ത് വിലക്കു ലംഘിച്ച് കൂട്ടം കൂടുന്നവരെ കണ്ടെത്താനായാണ് പൊലീസ് കർശന നിരീക്ഷണം ഏർപ്പെടുത്തിയിരിക്കുന്നത്.


കൊല്ലത്ത് വിലക്ക് ലംഘിച്ച് കടപ്പുറത്ത് ഒത്തു കൂടിയവരെ പൊക്കാൻ പൊലീസ് ഡ്രോൺ ഏർപ്പെടുത്തിയിരുന്നു. ഡ്രോൺ എത്തുന്നത് കണ്ട് ഓടിരക്ഷപെട്ടവരിൽ ചിലർ കടലിലും ചാടിയിരുന്നു. ഇത് അടക്കമുള്ള വീഡിയോ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എല്ലാ സബ് ഡിവിഷനിലും ഇനി ഡ്രോൺ കാമറ ഉപയോഗിച്ചുള്ള നീരീക്ഷണം ഉണ്ടാകും. നാഗമ്പടത്ത് നടന്ന പരിപാടി ജില്ലാ പൊലീസ് മേധാവി ജി.ജയദേവ് ഉദ്ഘാടനം ചെയ്തു. ജില്ലയിലെ ഒൻപത് കേന്ദ്രങ്ങളിൽ ഡ്രോൺ ഉപയോഗിച്ച് നിരീക്ഷണം ഉണ്ടാകും.

ഏഴു സബ് ഡിവിഷനുകളിലും, കാഞ്ഞിരപ്പള്ളിയിലും പൊൻകുന്നത്തുമാണ് നിരീക്ഷണം നടത്തുക. അനാവശ്യമായി ആളുകൾ കൂടി നിൽക്കുന്നുണ്ടോ എന്നതാവും പ്രധാനമായും നിരീക്ഷിക്കുക.

ഇത് കൂടാതെ ഹോം ക്വാറണ്ടൈനിൽ കഴിയുന്ന ആളുകളുടെ വീടുകളിലും, ആരാധനാലയങ്ങളിലും , തിരക്കേറിയ സ്ഥലങ്ങളിലും എല്ലാം നിരീക്ഷണം നടത്തും. നിരീക്ഷണത്തിന്റെ അടിസ്ഥാനത്തിൽ എവിടെയെങ്കിലും വിലക്ക് ലംഘിച്ച് ആളുകൾ ഒത്തു കൂടുന്നതായി കണ്ടെത്തിയാൽ പൊലീസ് കൺട്രോൾ റൂം വാഹനം സ്ഥലത്ത് എത്തുകയും, ആളുകൾക്കെതിരെ നടപടിയെടുക്കുകയും ചെയ്യും.

ഹോം ക്വാറന്റൈനിലിരിക്കുന്ന ആളുകൾ വിലക്ക് ലംഘിച്ച് ആളുകൾ പുറത്തിറങ്ങുന്നുണ്ടോ എന്നത് അടക്കമുള്ള കാര്യങ്ങൾ പരിശോധനാ വിധേയമാക്കുകയും ചെയ്യും. ഡ്രോൺ അസോസിയേഷനുകളുടെ നേതൃത്വത്തിലാണ് പൊലീസ് നിരീക്ഷണം നടത്തുന്നത്.