play-sharp-fill
കൊറോണക്കാലത്തെ കള്ളപ്രചാരണം: കോട്ടയത്ത് രണ്ടാമത്തെ കേസും രജിസ്റ്റർ ചെയ്തു; വിരൽതുമ്പ് ചതിച്ചാൽ കയ്യിൽ വിലങ്ങു വീഴാം; സാമൂഹ്യ മാധ്യമങ്ങളിലെ പോസ്റ്റുകളിൽ അതീവ ജാഗ്രത പുലർത്തുക

കൊറോണക്കാലത്തെ കള്ളപ്രചാരണം: കോട്ടയത്ത് രണ്ടാമത്തെ കേസും രജിസ്റ്റർ ചെയ്തു; വിരൽതുമ്പ് ചതിച്ചാൽ കയ്യിൽ വിലങ്ങു വീഴാം; സാമൂഹ്യ മാധ്യമങ്ങളിലെ പോസ്റ്റുകളിൽ അതീവ ജാഗ്രത പുലർത്തുക

തേർഡ് ഐ ബ്യൂറോ

കോട്ടയം: കോറോണക്കാലത്തെ കള്ളപ്രചാരണത്തിന് കോട്ടയത്ത് രണ്ടാമത്തെ കേസും രജിസ്റ്റർ ചെയ്തു. പാമ്പാടിയ്ക്കു പിന്നാലെ വൈക്കത്താണ് ഇപ്പോൾ രണ്ടാമത്തെ കേസും രജിസ്റ്റർ ചെയ്തിരിക്കുന്നത്. രണ്ടിലും വാട്‌സ്അപ്പ് വഴി ഓഡിയോ സന്ദേശം പ്രചരിപ്പിച്ചതിനാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. സംഭവത്തിൽ ഓഡിയോ സന്ദേശം പ്രചരിപ്പിച്ച വൈക്കം സ്വദേശിയ്ക്കായി അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.


വൈക്കം ടിവി പുരം കോട്ടച്ചിറ നികർത്തിൽ ശരത് ലാലിനെ(22)തിരെയാണ് വൈക്കം പൊലീസ് ഇപ്പോൾ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കോവിഡ് പത്തൊൻപത് വൈറസ് സ്ഥിരീകരിച്ചയാളെ വൈക്കം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ടെന്നായിരുന്നു ഇയാൾ സാമൂഹ്യ മാധ്യമങ്ങൾ വഴി പ്രചരിപ്പിച്ചത്. ഇതേ തുടർന്ന് ഈ സന്ദേശം ലഭിച്ചതിനു പിന്നാലെയാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തതും അന്വേഷണം ആരംഭിച്ചതും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോവിഡ് – കൊറോണ വൈറസ് ബാധയ്ക്കു പിന്നാലെ ജില്ലയിൽ വലിയ തോതിൽ വ്യാജ പ്രചാരണങ്ങൾ നടന്നിരുന്നു. ഇതേ തുടർന്നാണ് ഇത്തരം പ്രചാരണങ്ങൾക്കെതിരെ ജാഗ്രതാ നിർദേശവും കളക്ടർ നൽകിയിരുന്നു. എന്നാൽ, ഇപ്പോഴും ഇത്തരം പ്രചാരണങ്ങൾ തുടരുന്നതായാണ് സാമൂഹ്യമാധ്യമങ്ങളിൽ നിന്നും ലഭിക്കുന്ന വിവരം. ഇത്തരം പ്രചാരണങ്ങൾ നടത്തുന്നവരെ കണ്ടെത്താൻ ആരോഗ്യ വകുപ്പും, ജില്ലാ പൊലീസിലെ സൈബർ സെല്ലും അതീവ ജാഗ്രതയിൽ തന്നെയാണ്.

ഇതിനായി പ്രത്യേക നമ്പരും പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്.
കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന അഭ്യൂഹങ്ങളുടെയും വ്യാജ സന്ദേശങ്ങളുടെയും നിജസ്ഥിതി വാട്‌സപ്പ് മുഖേന പരിശോധിക്കാം. ആരോഗ്യ വകുപ്പ് ഇതിനായി പ്രത്യേക നമ്പർ ഏർപ്പെടുത്തി.

സാമൂഹ്യ മാധ്യമങ്ങളിലൂടെ ലഭിക്കുന്ന സന്ദേശങ്ങൾ ജില്ലാ ഭരണകൂടത്തിൻറെ ശ്രദ്ധയിൽ പെടുത്തുന്നതിനും പൊതുജനങ്ങൾക്ക് ഈ സംവിധാനം ഉപയോഗിക്കാം.
വീഡിയോകൾ, ചിത്രങ്ങൾ, ശബ്ദസന്ദേശങ്ങൾ തുടങ്ങിയവ 7593843695 എന്ന നമ്പരിലേക്കാണ് അയയ്‌ക്കേണ്ടത്.