റാന്നിയിൽ കൊറോണ വൈറസ് ബാധിതനെന്ന് സംശയിച്ച് ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചയാൾ ചാടിപ്പോയി

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

പത്തനംതിട്ട:കൊറോണ വൈറസ് ബാധിതനെന്ന് സംശയിച്ച് ജനറൽ ആശുപത്രി ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചയാൾ ചാടിപ്പോയി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇയാളെ കണ്ടെത്തി. റാന്നിയിലെ ഇയാളുടെ വീട്ടിൽ വെച്ചാണ് കണ്ടെത്തിയത്. വരാൻ കൂട്ടാക്കതിരുന്നയാളെ പൊലീസ് പിടികൂടി തിരികെ ആശുപത്രിയിലെത്തിക്കുകയായിരുന്നു.

 

ഇറ്റലിയിൽ നിന്ന് മടങ്ങിയെത്തിയവരുമായി ബന്ധപ്പെട്ട ഇയാളെ പനിയുടെ ലക്ഷണങ്ങൾ കണ്ടതിനെ തുടർന്നാണ് തിങ്കളാഴ്ച ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചത്.സ്രവങ്ങൾ പരിശോധനക്കായി ശേഖരിക്കുകയും ചെയ്തിരുന്നു. ഇതിനിടെ രാത്രി ഒമ്പതോടെയാണ് ഇയാളെ കാണാതായത് ആശുപത്രി അധികൃതരുടെ ശ്രദ്ധക്കുന്നതും പൊലീസിൽ വിവരമറിയിച്ചതും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group