video
play-sharp-fill
ട്രെയിനിൽ യാത്ര ചെയ്ത എട്ട്‌പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു: അറിയിപ്പുമായി ഇന്ത്യൻ റെയിൽവേ

ട്രെയിനിൽ യാത്ര ചെയ്ത എട്ട്‌പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു: അറിയിപ്പുമായി ഇന്ത്യൻ റെയിൽവേ

സ്വന്തം ലേഖകൻ

ഡൽഹി: ഡൽഹിയിൽ നിന്ന് രാമഗുണ്ടത്തിലേക്കുള്ള എപി സമ്പർക്രാന്തി എക്സ്പ്രസിൽ യാത്ര ചെയ്ത എട്ട് പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. മാർച്ച് 13ന് യാത്ര ചെയ്തവർക്കാണ് സ്ഥിരീകരിച്ചത്. ഇന്ത്യൻ റെയിൽവേ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെയാണ് വിവരം പുറത്തു വിട്ടിരിക്കുകയാണ്. ഇന്നലെയാണ് ഇവർക്ക് രോഗം സ്ഥിരീകരിച്ചത്. അനാവശ്യമായ യാത്രകൾ ഒഴിവാക്കണമെന്ന് റെയിൽവേ ട്വീറ്റിലൂടെ അറിയിച്ചു.

 

ഗോഡൻ എക്സ്പ്രസിൽ (മുംബയ്-ജബൽപൂർ) മാർച്ച് 16ന് രോഗബാധിതരായ നാല് പേർ ബി1 കോച്ചിൽ സഞ്ചരിച്ചതായും റെയിൽവേ മന്ത്രാലയം അറിയിച്ചു. ഇവർ ദുബായിൽ നിന്ന് കഴിഞ്ഞാഴ്ചയാണ് നാട്ടിലെത്തിയത്. നിലവിൽ ഇന്ത്യയിൽ 171പേർക്കാണ് കൊറോണ സ്ഥിരീകരിച്ചത്. അഞ്ച് പേർ രോഗബാധ മൂലം മരണത്തിനു കീഴടങ്ങി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group