video
play-sharp-fill

ഇന്ത്യയിൽ കൊറോണ വൈറസ് സ്ഥിരീകരിച്ചവരുടെ എണ്ണം 271 : 39 പേർ വിദേശികൾ : ഏറ്റവും കൂടുതൽ വൈറസ് കേസുകൾ റിപ്പോർട്ട് ചെയ്തതിൽ കേരളം രണ്ടാമത്

ഇന്ത്യയിൽ കൊറോണ വൈറസ് സ്ഥിരീകരിച്ചവരുടെ എണ്ണം 271 : 39 പേർ വിദേശികൾ : ഏറ്റവും കൂടുതൽ വൈറസ് കേസുകൾ റിപ്പോർട്ട് ചെയ്തതിൽ കേരളം രണ്ടാമത്

Spread the love

സ്വന്തം ലേഖകൻ

ഡൽഹി: കൊറോണ വൈറസിന്റെ വ്യാപനം തടയാനുള്ള പരിശ്രമത്തിലാണ് സർക്കാരും ആരോഗ്യ വകുപ്പ് പ്രവർത്തകരെങ്കിലും വൈറസിനെ നിയന്ത്രിക്കാൻ കഴിയുന്നില്ലെന്ന വാർത്തയാണ് ഞെട്ടിച്ചുകൊണ്ട് പുറത്ത് വരുന്നത്. രാജ്യത്ത് കൊറോണ സ്ഥിരീകരിച്ചവരുടെ എണ്ണം 271 ആയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. സ്ഥിരീകരിച്ചവരിൽ 39 പേർ വിദേശികളാണ്.

കഴിഞ്ഞ ദിവസം മാത്രം അമ്പതിലേറേ പേർക്കാണ് വൈറസ് സ്ഥിരീകരിച്ചിരുന്നത്. കൂടാതെ അഞ്ചുപേരാണ് രാജ്യത്ത് വൈറസ് ബാധയേറ്റ് മരിച്ചത്. കർണാടക, ഡൽഹി, മഹാരാഷ്ട്ര, പഞ്ചാബ്, രാജസ്ഥാൻ എന്നിവിടങ്ങളിൽ ഓരോരുത്തർ വീതമാണ് മരണപ്പെട്ടത്. ഇവരിൽ ഒരാൾ വിദേശിയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രാജ്യത്ത് നലവിൽ കേരളം ഉൾപ്പടെ 22 സംസ്ഥാനങ്ങളിലാണ് വൈറസ് സ്ഥിരീകരിച്ചു. ഏറ്റവും കൂടുതൽ വൈറസ് കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത് മഹാരാഷ്ട്രയിലാണ്, 63 പേരാണ് ഇവിടെ. പിന്നാലെ കേരളമാണുള്ളത്. 40 പേർ. ശേഷം വരുന്നത് 26 പേരുള്ള ഡൽഹിയും 24 പേരുള്ള യുപിയുമാണ്.