play-sharp-fill
കൊറോണ വൈറസ്: നാട്ടുകാരെ ചിരിപ്പിക്കാൻ പ്രസ്താവനയുമായി യൂത്ത് ഫ്രണ്ട്: ചൈനയ്ക്കെതിരെ ഇന്ത്യ അന്വേഷണം പ്രഖ്യാപിക്കണമെന്ന് സാജൻ തൊടുക

കൊറോണ വൈറസ്: നാട്ടുകാരെ ചിരിപ്പിക്കാൻ പ്രസ്താവനയുമായി യൂത്ത് ഫ്രണ്ട്: ചൈനയ്ക്കെതിരെ ഇന്ത്യ അന്വേഷണം പ്രഖ്യാപിക്കണമെന്ന് സാജൻ തൊടുക

സ്വന്തം ലേഖകൻ

കോട്ടയം: കൊറോണ വൈറസ് ബാധയുടെ പേരിൽ നാട്ടുകാർ ഭയന്ന് നെട്ടോട്ടം ഓടുമ്പോൾ കോമഡി പ്രസ്താവനയുമായി യൂത്ത് ഫ്രണ്ട് എം. കേരള കോൺഗ്രസ് ജോസ് വിഭാഗത്തിന്റെ സംസ്ഥാന പ്രസിഡന്റ് സാജൻ തൊടുകയാണ് കോമഡി പ്രസ്താവനയുമായി രംഗത്ത് എത്തിയത്. കൊറോണ വൈറസ് ബാധയ്ക്ക് കാരണക്കാരായ ചൈനയിൽ നിന്നും നഷ്ടപരിഹാരം ഈടാക്കണമെന്നും , ഇന്ത്യ വിഷയത്തിൽ ചൈനയ്ക്കെതിരെ അന്വേഷണം നടത്തണം എന്നുമാണ് കേരള കോൺഗ്രസിന്റെ ഭാവി വാഗ്ദാനമായ നേതാവിന്റെ പ്രസ്താവന.


ചൈനയിൽ നിന്നും ഉത്ഭവിച്ച കൊറോണ വൈറസ് ബാധയ്ക്കെതിരെ കേരളം അടക്കം ലോകം മുഴുവൻ പോരാട്ടം നടത്തുമ്പോഴാണ് അനാവശ്യമായ പ്രസ്താവന നടത്തി പേരെടുക്കാൻ നേതാവിന്റെ ശ്രമം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൊറോണ വൈറസിന്റെ ചികിത്സാ ചിലവ് ചൈനയിൽ നിന്നും ഈടാക്കണം എന്നതാണ് പ്രസ്താവനയുടെ തലക്കെട്ട്. ചൈനയുടെ കാര്യക്ഷമമല്ലാത്ത നടപടികൾ മൂലമാണ് ലോകത്ത് കൊറോണ വൈറസ് പടർന്ന് പിടിച്ചതെന്നാണ് യൂത്ത് ഫ്രണ്ടിന്റെ കണ്ടെത്തൽ. ഈ സാഹചര്യത്തിലാണ് ലോകത്ത് പടർന്ന് പിടിച്ച വൈറസിനെ പ്രതിരോധിക്കാനും ചികിത്സയ്ക്കും ചിലവായ മുഴുവൻ തുകയും ചൈനയിൽ നിന്നും ഈടാക്കണം എന്ന് യൂത്ത് ഫ്രണ്ട് എം ആവശ്യപ്പെടുന്നത്.

ഹാവായിലെ ലാബിൽ പരീക്ഷണം നടത്തിയപ്പോൾ പുറത്തായ വൈറസ് ആണ് ഇതെന്ന ആരോപണം നിലനിൽക്കുന്നുണ്ട്. ഈ ആരോപണം നിലനിൽക്കുന്നതിനിടെയാണ് വ്യാപകമായി ലോകമെമ്പാടും ടുമോറോ വൈറസ് പടർന്നു പിടിച്ചത്. ഇത് സംശയാസ്പദമാണ്. ലോകാരോഗ്യ സംഘടനയും യുഎന്നും അടക്കമുള്ള ലോകരാജ്യങ്ങൾ ഞങ്ങൾ ചൈനയ്ക്കെതിരെ അന്വേഷണം പ്രഖ്യാപിക്കണം. ചൈനയുടെ ഇരുമ്പ് മറക്കുള്ളിൽ നടക്കുന്നതെന്ത് എന്ന് ലോകം പലപ്പോഴും പുറത്തറിയുന്നില്ല.

തായ് വാനിലും ഹോങ്കോങ്ങിലും നടക്കുന്ന ജനകീയ പ്രക്ഷോഭങ്ങളെ നേരിടാൻ ചൈന നടത്തുന്നത് എന്തെന്ന് പലപ്പോഴും പുറംലോകം അറിയുന്നില്ല. കൊറോണ വൈറസ് ബാധ പടരുന്നത് മൂലം ലോകമെമ്പാടുമുള്ള ടൂറിസം മേഖലയെ ബാധിച്ചിരിക്കുകയാണ്. ഇത് ചൈനയുടെ തന്ത്രത്തിന്റ ഭാഗമാണ്. ഈ സാഹചര്യത്തിൽ ലോകവ്യാപകമായ നഷ്ടമാണ് ചൈന വരുത്തിയിരിക്കുന്നത്. പ്രശ്നത്തിൽ ഇന്ത്യ ഇടപെടണമെന്നും ചൈനക്കെതിരെ അന്വേഷണം നടത്തണമെന്നും സാജൻ തൊടുക ആവശ്യപ്പെടുന്നു.