play-sharp-fill
കൊറോണ വൈറസ് ബാധ: തിരുനക്കര മഹാദേവക്ഷേത്രത്തിൽ ഭക്തർക്കു പ്രവേശനം ഇല്ല; ആറാട്ടിന് ആനയില്ല; കർശന നിയന്ത്രണങ്ങളുമായി ദേവസ്വം ബോർഡ്

കൊറോണ വൈറസ് ബാധ: തിരുനക്കര മഹാദേവക്ഷേത്രത്തിൽ ഭക്തർക്കു പ്രവേശനം ഇല്ല; ആറാട്ടിന് ആനയില്ല; കർശന നിയന്ത്രണങ്ങളുമായി ദേവസ്വം ബോർഡ്

സ്വന്തം ലേഖകൻ

കോട്ടയം: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ കർശന നിയന്ത്രണങ്ങളുമായി ദേവസ്വം ബോർഡും സ്ംസ്ഥാന സർക്കാരും രംഗത്ത് എത്തിയതോടെ മാർച്ച് 31 വരെ, തിരുനക്കര മഹാദേവക്ഷേത്രത്തിൽ ഭക്തർക്ക് പ്രവേശനം ഉണ്ടാകില്ല. ദേവസ്വം ബോർഡിന്റെ നിർദേശങ്ങൾ പൂർണമായും അംഗീകരിച്ചാവും ക്ഷേത്രത്തിൽ ബാക്കിയുള്ള ദിവസങ്ങളിലെ ഉത്സവങ്ങൾ നടക്കുക.

പള്ളിവേട്ട ദിവസമായ ഞായറാഴ്ച ക്ഷേത്രത്തിലെ പതിവ് ചടങ്ങുകൾ മാത്രമാവും നടക്കുക. എന്നാൽ, ക്ഷേത്രത്തിനുള്ളിലേയ്ക്കു ഭക്തർക്കു പ്രവേശനം ഉണ്ടാകില്ല. പള്ളിവേട്ട ദിവസമായ ഞായറാഴ്ച രാവിലെ മുതൽ തന്നെ ക്ഷേത്രത്തിലെ പതിവ് പൂജകളും വഴിപാടുകളും, ഉത്സവവുമായി ബന്ധപ്പെട്ട ശ്രീബലി അടക്കമുള്ള ചടങ്ങുകളും ഉണ്ടാകും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പള്ളിവേട്ടയുടെ പുറത്ത് എഴുന്നെള്ളിപ്പ് അടക്കമുള്ള ചടങ്ങുകൾ രാത്രി ഒൻപത് മണിയ്ക്കു ശേഷം മാത്രം നടക്കും. നാളെ നടക്കുന്ന ആറാട്ടിന് ആനയെ എഴുന്നെള്ളിക്കില്ലെന്നും തീരുമാനമായിട്ടുണ്ട്. ആറാട്ടിന്റെ മറ്റുചടങ്ങുകൾ സംബന്ധിച്ചു ദേവസ്വം ബോർഡിന്റെ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ മാത്രം തീരുമാനം എടുക്കുന്നതിനാണ് ക്ഷേത്ര ഉപദേശക സമിതി തീരുമാനിച്ചിരിക്കുന്നത്.

പരമാവധി ആളുകളെ ഒഴിവാക്കിയാവും ക്ഷേത്രത്തിൽ ആറാട്ട് ചടങ്ങ് നടക്കുക.