video
play-sharp-fill

കരിപ്പൂരിൽ പീഡിപ്പിക്കപ്പെട്ടുവെന്ന് കൊറിയൻ വനിത; പീഡനവിവരം  പറഞ്ഞത് മെഡിക്കൽ കോളേജിലെ ഡോക്ടറോട് ; കേസെടുത്ത് അന്വേഷണം ആരംഭിച്ച് കോഴിക്കോട് ടൗൺ പോലീസ്

കരിപ്പൂരിൽ പീഡിപ്പിക്കപ്പെട്ടുവെന്ന് കൊറിയൻ വനിത; പീഡനവിവരം പറഞ്ഞത് മെഡിക്കൽ കോളേജിലെ ഡോക്ടറോട് ; കേസെടുത്ത് അന്വേഷണം ആരംഭിച്ച് കോഴിക്കോട് ടൗൺ പോലീസ്

Spread the love

സ്വന്തം ലേഖകൻ

കോഴിക്കോട് : കരിപ്പൂരിൽ വിദേശ വനിത പീഡനത്തിന് ഇരയായെന്ന് പരാതി. പരാതിയില്‍ കോഴിക്കോട് ടൗണ്‍ പൊലീസ് കേസെടുത്തു. കരിപ്പൂരിലെത്തിയ കൊറിയന്‍ വനിതയാണ് പീഡിപ്പിക്കപ്പെട്ടത്. കോഴിക്കോട് മെഡിക്കല്‍ കോളജിലെ ഡോക്ടറോടാണ് യുവതി പീഡനവിവരം പറഞ്ഞത്. ഡോക്ടറുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്.

പരാതിയില്‍ കൂടുതല്‍ അന്വേഷണം ആവശ്യമെന്ന് പൊലീസ് വ്യക്തമാക്കി. ചികിത്സയിലുള്ള യുവതിയുടെ മൊഴി മജിസ്‌ട്രേറ്റ് ഇന്ന് രേഖപ്പെടുത്തും. കൂടുതൽ വിവരങ്ങൾ യുവതി മജിസ്‌ട്രേറ്റിന് മുന്നിൽ മൊഴിയായി നൽകും. രണ്ട് ദിവസം മുമ്പാണ് മതിയായ യാത്രാ രേഖകളില്ലാതെ കരിപ്പൂര്‍ വിമാനത്താവളത്തിൽ യുവതി പിടിയിലാകുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group