കൂട്ടിക്കലിൽ പ്രളയത്തിന് കാരണമാകുന്ന ചെക്ക്ഡാം പൊളിച്ചു നീക്കാൻ അടിയന്തിര നടപടി

Spread the love

മുണ്ടക്കയം:കൂട്ടിക്കലിൽ പ്രളയത്തിന് കാരണമായി, കൂട്ടിക്കൽ ചപ്പാത്തിൽ അപകടരമായി വെളളപൊക്കത്തിന് വഴിവെയ്ക്കുന്ന ചെക്ക് ഡാം പൊളിച്ച് നീക്കാൻ തീരുമാനം.

മുണ്ടക്കയത്ത് മന്ത്രി വി.എൻ.വാസവൻ പങ്കെടുത്ത നട മഴക്കെടുതി അവലോകന യോഗത്തിൽ ഇക്കാര്യം കൂട്ടിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പി.എസ്.സജിമോൻ ഉൾപ്പെടെയുള്ള ജനപ്രതിനിധികൾ മന്ത്രി വി.എൻ.വാസവൻ്റ ശ്രദ്ധയിൽപ്പെടുത്തുകയും അദ്ദേഹം ഇക്കാര്യം ജലവിഭവ മന്ത്രിയുടെ ശ്രദ്ധയിൽ കൊണ്ടുവരുകയും ചെയ്തതിൻ്റെ ഫലമായാണ് നടപടി ഉണ്ടായത്.