കൊറോണയെ തുരത്തിയോടിച്ചിട്ടും തിരുവാർപ്പ് എങ്ങിനെ ഹോട്ട് സ്‌പോട്ടായി..! കൊറോണക്കാലത്ത് ചൂട് പട്ടികയിൽപ്പെട്ട തിരുവാർപ്പുകാരന്റെ സങ്കടം സോഷ്യൽ മീഡിയയിൽ; തിരുവാർപ്പിനെ ഒഴിവാക്കാൻ ജില്ലാ കളക്ടറുടെ കത്ത്

കൊറോണയെ തുരത്തിയോടിച്ചിട്ടും തിരുവാർപ്പ് എങ്ങിനെ ഹോട്ട് സ്‌പോട്ടായി..! കൊറോണക്കാലത്ത് ചൂട് പട്ടികയിൽപ്പെട്ട തിരുവാർപ്പുകാരന്റെ സങ്കടം സോഷ്യൽ മീഡിയയിൽ; തിരുവാർപ്പിനെ ഒഴിവാക്കാൻ ജില്ലാ കളക്ടറുടെ കത്ത്

സ്വന്തം ലേഖകൻ

കോട്ടയം: കേരള മുഴുവൻ ഇറ്റലിയിൽ നിന്നെത്തിയ കൊറോണയെപേടിച്ചിരുന്നപ്പോൾ, ആദ്യം വീടിനുള്ളിൽ നിന്നും പുറത്തിറങ്ങാനാവാതെ പെട്ടുപോയത് ചെങ്ങളം ഉൾപ്പെടുന്ന തിരുവാർപ്പ് നിവാസികളായിരുന്നു. കൊറോണയെ പേടിച്ച് നാട്ടുകാർ എല്ലാം വട്ടംകറങ്ങി ഓടുകയും ചെയ്തിരുന്നു. എന്നാൽ, മറ്റൊരാൾക്കും കൊറോണ പകർന്നു നൽകാതെ, ചെങ്ങളം സ്വദേശികളായ ദമ്പതികൾ രോഗത്തെ തോൽപ്പിച്ചു രക്ഷപെടുകയും ചെയ്തിരുന്നു.

എന്നാൽ, കൊറോണയെ തുരത്തിയോടിച്ചിട്ടും ഇപ്പോഴും ചുവപ്പിന്റെ ചൂടൻ പട്ടികയിൽ ഉൾപ്പെട്ടിരിക്കുകയാണ് തിരുവാർപ്പ്. കഴിഞ്ഞ ദിവസം സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ഹോട്ട് സ്‌പോട്ടുകളുടെ പട്ടികയിൽ ഉപ്പോഴും തിരുവാർപ്പ് ഉണ്ട്. ഈ സാഹചര്യത്തിൽ തിരുവാർപ്പ് പഞ്ചായത്തിൽ ഇപ്പോഴും ലോക്ക് ഡൗൺ തുടരുകയാണ്. ആകെ രണ്ടു പേർക്കു മാത്രം കൊറോണ ബാധയുണ്ടാകുകയും, ഇവർ ദുരിതത്തിൽ നിന്നു രക്ഷപെടുകയും ചെയ്തിട്ടും കൊറോണയുടെ പേടിയിൽ നിന്നും പുറത്തു കടക്കാൻ ഇനിയും തിരുവാർപ്പിനു സാധിച്ചിട്ടില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൊറോണ നടമാടുമ്പോൾ തിരുവാർപ്പിലും, ലോകത്തും തന്നെ ഏറെ പ്രസിദ്ധമായ തിരുവാർപ്പ് ശ്രീകൃഷ്ണ സ്വാമിക്ഷേത്രത്തിലെ ഉത്സവം പൂർണമായും ആഘോഷം ഒഴിവാക്കി നടത്തേണ്ടി വന്നു. ലക്ഷങ്ങൾ തടിച്ചു കൂടിയിരുന്ന തിരുവാർപ്പ് ക്ഷേത്രത്തിലെ അഞ്ചാം പുറപ്പാടിന് വിരലിലെണ്ണാവുന്ന ആളുകൾ മാത്രമാണ് തടിച്ചു കൂടിയത്. ഇതിനിടെയാണ് ഇപ്പോൾ ലോക്ക് ഡൗൺ കാലത്ത് തിരുവാർപ്പ് പഞ്ചായത്തുകാരന്റെ ദുഖം പുറത്തു വന്നത്.

ഇതിനിടെയാണ് തിരുവാർപ്പ് സ്വദേശി കൂടിയായ മീനച്ചിലാർ മീനന്തറയാർ നദീ സംയോജന പദ്ധതി ജില്ലാ കോ ഓർഡിനേറ്റർ കെ.അനിൽകുമാറിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് ചർച്ചയായിരിക്കുന്നത്.

തിരുവാർപ്പ് പഞ്ചായത്തു് എന്തുകൊണ്ട് ഹോട്ട് സ്‌പോട്ടായി തുടരുന്നു.
കേരളത്തിൽ ആദ്യമായി കോവിഡ് വിമുക്തമായത് കോട്ടയം ജില്ലയാണു്. അതിൽ തിരുവാർപ്പ് ഗ്രാമപഞ്ചായത്തു് ഇപ്പോഴും കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച ഹോട്ട് സ്‌പോട്ടായി തുടരുന്നു. റെഡ്‌സോൺ നിയന്ത്രണങ്ങളാണ് അവിടെ. എന്തുകൊണ്ട് .

ഇറ്റലിക്കാരായ ബന്ധുക്കളെ വിമാനത്താവളത്തിൽ നിന്നു് റാന്നിയിലേക്ക് കൊണ്ടുപോയി സമ്പർക്കം വഴിയാണു് തിരുവാർപ്പിലെ ദമ്പതികൾക്ക് രോഗം വന്നത്. അവരെ കോട്ടയം മെഡിക്കൽ കോളേജിലെ പരിചരണത്തിൽ രക്ഷപെടുത്തി വീട്ടിലാക്കി. നിരീക്ഷണ കലാവധി കഴിഞ്ഞു. അവരുടെ സമ്പർക്കപ്പട്ടികയിലെ 220 പേർക്കും നിരിക്ഷണത്തിൽ നിന്നു് ഒഴിവായി. ഫലത്തിൽ കോവിഡ് പ്രോട്ടോക്കോൾ പ്രകാരം തിരുവാർപ്പ് ഗ്രാമപഞ്ചായത്തു് റെഡ്‌സോണല്ല. അതു കൊണ്ടാണു് കോട്ടയം ജില്ലക്ക് ഗ്രീൻ സോൺ ആകാനായത്.

കേന്ദ്ര സർക്കാരിന്റെ ജില്ലാ പട്ടിക അപ്‌ഡേറ്റ് ആയി. പക്ഷെപഞ്ചായത്തുതല പട്ടിക കേന്ദ്രത്തിൽ അപ്‌ഡേറ്റ് ആയില്ല. അതു് തിരുത്താൻ ജില്ലാ ഭരണകൂടം കേന്ദ്ര ആരോഗ്യ വകുപ്പിനോട് അഭ്യർത്ഥിച്ചു.

കാര്യം ലളിതം.കേന്ദ്ര സർക്കാരിൽ കമ്പ്യൂട്ടറിൽ ഓട്ടോമാറ്റിക് അപ്‌ഡേഷൻ ഇല്ല’ജോലിക്കാർ ടൈപ്പ് ചെയ്ത് ഡാറ്റ കയറ്റണം.അതിൽ താമസമോ, വീഴ്ചയോ എന്തായാലും തിരുവാർപ്പ് പഞ്ചായത്തിലെ ജനങ്ങൾക്കു് ഇളവുകൾ നിഷേധിക്കപ്പെടുന്നു. മനപൂർവ്വം ഉണ്ടായതല്ല. ഡാറ്റ അപ്‌ഡേഷൻ തത്സമയം നടക്കുന്ന സോഫ്ട് വെയർ കേന്ദ്രത്തിലില്ല.

കേരളത്തിലെസർക്കാരിനു്
സിഡിറ്റിനെക്കൊണ്ട് അതിനു പറ്റിയ സോഫ്ട് വെയർ വികസിപ്പിച്ച് കിട്ടുന്നതു വരെ കാത്തിരുന്നാൽ പോരായിരുന്നോ.? ഇപ്പോഴത്തെ തർക്കമവിടെയാണു്. സൗജന്യമായി സ്പിംഗ് ള ർ ഇതേ നിലയിൽ ഒരു സോഫ്ട് വെയർ വഴി കേരളത്തെ സഹായിക്കുന്നു. ഓട്ടോമാറ്റിക് അപ്‌ഡേഷനും, തരം തിരിക്കലും, വിശകലനം ചെയ്യലും ‘വിവരം തിരികെ അറിയിക്കേണ്ട വരെ അറിയിക്കലുമൊക്കെ കൃത്യമായി നടത്താൻ സംവിധാനം കൃത്യമായാലോ.

അതുകൊണ്ടു് സ്പിംഗളറിന്റെ പിന്നാലേ നടക്കാതെ കേന്ദ്ര സർക്കാരും, മറ്റ് സംസ്ഥാന സർക്കാരുകളും ഇത്തരം ആധുനിക സങ്കേതങ്ങൾ ഉടൻ നടപ്പാക്കണം. സേവനം സൗജന്യമായി തരുന്നവർ കണ്ടേക്കാം. ഇല്ലങ്കിൽ അടിയന്തിരമായി വേണ്ടതു് ചെയ്യേണ്ടവർ ചെയ്യണം. പാലം കടക്കട്ടെ. അവിടെ ജീവൻ കയ്യിൽ വച്ച് പോരാട്ടം തുടരുന്നതല്ലേയുള്ളു. കേരളത്തിൻ നാം വിനോദങ്ങളിലേക്ക് കടന്നിരിക്കുന്നു. അതിലൊന്നാണു് ഡാറ്റ കച്ചവടമെന്ന തമാശ.അത് പുറകെഎഴുതും. എങ്കിലും ഒരു തിരുവാർപ്പുകാരന്റെ സങ്കടം രേഖപ്പെടുത്തുന്നു.