
സ്വന്തം ലേഖകൻ
കോട്ടയം: കൂട്ടിക്കല്‍ ഉരുള്‍ പൊട്ടലില്‍ ഒലിച്ചു പോയ ഏന്തയാര്‍ ഈസ്റ്റ് പാലം എത്രയും വേഗം പുനര്നിര്മ്മിക്കണമെന്ന ആവശ്യവുമായി ജനകീയ സമരം.
തകര്‍ന്ന പാലത്തിന് സമീപമായിരുന്നു പൗരസമിതിയുടെ ജനകീയ സമരം.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കോട്ടയം -ഇടുക്കി ജില്ലകളെ ബന്ധിപ്പിക്കുന്ന ഏന്തയാര്‍ ഈസ്റ്റ് പാലം മലവെള്ളപ്പാച്ചില്‍ കൊണ്ടുപോയിട്ട് ഒരുമാസമായി. നാട്ടുകാര്‍ക്ക് ഇപ്പോള്‍ നടന്നുപോകാന്‍ തടിപ്പാലമാണ് ആശ്രയം. അതിലൂടെയുള്ള യാത്ര ഏറെ ദുഷ്കരവുമാണ്.
വാഹന യാത്രക്കാര്‍ക്ക് മറുകര കടക്കാന്‍ കിലോമീറ്ററുകള്‍ ചുറ്റേണ്ട അവസ്ഥയുമാണ്. മുക്കളം ഈസ്റ്റ്, കനകപുരം, വെംബ്ലി, വടക്കേമല, ഉറുന്പിക്കര തുടങ്ങിയ പ്രദേശങ്ങളില്‍ ഉള്ളവരാണ് ഏറെ ബുദ്ധിമുട്ടുന്നത്.
ഇതിനിടെ പുതിയ പാലം നിര്‍മ്മിക്കാന്‍ പണപ്പിരിവ് നടത്താന്‍ നീക്കമുണ്ടായി. എല്ലാം നഷ്ടപ്പെട്ടവരില്‍ നിന്ന് പിരിവ് നടത്താന്‍ അനുവദിക്കില്ലെന്നാണ് പൗരസമിതിയുടെ പ്രഖ്യാപനം.
കൂട്ടിക്കല്‍ ഗ്രാമ പഞ്ചായത്ത് എത്രയും പെട്ടെന്ന് പ്രമേയം പാസ്സാക്കി സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തണമെന്നും നാട്ടുകാര്‍ ആവശ്യപ്പെടുന്നു. ജനപ്രതിനിധികള്‍ നിര്ജീവമാണെന്നും പൗരസമിതി ആരോപിക്കുന്നു.
എല്ലാം നഷ്ട്ടപ്പെട്ട ജനങ്ങളില്‍ നിന്ന് പിരിവെടുത്ത് പാലം നിര്‍മ്മിക്കാതെ സര്‍ക്കാര്‍ ഇടപെടലിനായി കൂട്ടിക്കല്‍ പഞ്ചായത്ത് സമ്മര്‍ദ്ദം ചെലുത്തണമെന്ന് പൗരസമിതി ആവശ്യപ്പെട്ടു.