play-sharp-fill
കൂട്ടിക്കലിൽ നിരവധി പേരെ കൊലയ്ക്ക് കൊടുത്തത് കോട്ടയത്തെ ജിയോളജിസ്റ്റ്; ലൈസൻസുള്ള പാറമടകളിൽ നിന്ന് പൊട്ടിക്കുന്നത് അനുവദനീയമായതിൻ്റെ പത്തിരട്ടി പാറ; വീട് നിർമാണത്തിൻ്റെ പേരിൽ പാറയും, മണ്ണും  കച്ചവടം നടത്തുന്നതിന് വ്യാജ ലൈസൻസ് നല്കിയത്  2400 പേർക്ക്; പിഴ ഇനത്തില്‍ സര്‍ക്കാരിന് ലഭിക്കേണ്ടിയിരുന്ന അഞ്ച് കോടിയിലധികം രൂപ   കൈക്കൂലി വാങ്ങി ഒതുക്കി; ജിയോളജി വകുപ്പും പാറ മാഫിയയും ചേര്‍ന്ന് പാവങ്ങളെ വഴിയാധാരമാക്കി

കൂട്ടിക്കലിൽ നിരവധി പേരെ കൊലയ്ക്ക് കൊടുത്തത് കോട്ടയത്തെ ജിയോളജിസ്റ്റ്; ലൈസൻസുള്ള പാറമടകളിൽ നിന്ന് പൊട്ടിക്കുന്നത് അനുവദനീയമായതിൻ്റെ പത്തിരട്ടി പാറ; വീട് നിർമാണത്തിൻ്റെ പേരിൽ പാറയും, മണ്ണും കച്ചവടം നടത്തുന്നതിന് വ്യാജ ലൈസൻസ് നല്കിയത് 2400 പേർക്ക്; പിഴ ഇനത്തില്‍ സര്‍ക്കാരിന് ലഭിക്കേണ്ടിയിരുന്ന അഞ്ച് കോടിയിലധികം രൂപ കൈക്കൂലി വാങ്ങി ഒതുക്കി; ജിയോളജി വകുപ്പും പാറ മാഫിയയും ചേര്‍ന്ന് പാവങ്ങളെ വഴിയാധാരമാക്കി

ഏ.കെ. ശ്രീകുമാർ

കോട്ടയം: ജില്ലയിലെ കൂട്ടിക്കലിൽ നിരവധി പേരെ കൊലയ്ക്ക് കൊടുത്തത് കോട്ടയത്തെ ജിയോളജിസ്റ്റ്.


ലൈസൻസുള്ള പാറമടകളിൽ നിന്ന് പൊട്ടിക്കാവുന്ന പാറയുടെ അനുവദനീയമായ അളവിൻ്റെ പത്തിരട്ടി പാറയാണ് ദിവസവും പൊട്ടിച്ച് മാറ്റുന്നത്. കൂട്ടിക്കലും, കാവാലിയിലും, പ്ലാപ്പാള്ളിയിലും, കൊക്കയാറിലുമെല്ലാം ഉരുൾപൊട്ടലുണ്ടായി നിരവധി ജീവനുകൾ നഷ്ടമായതിൻ്റെ കാരണവും ഇതുതന്നെ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മുണ്ടക്കയം മുതൽ ഈരാറ്റുപേട്ട വരെ പതിനഞ്ചോളം പാറമടകളാണ് ഉള്ളത്. ഉരുൾപൊട്ടലുണ്ടായ കുട്ടിക്കലിന് സമീപം മാത്രം രണ്ട് പാറമടയുണ്ട്.

വീട് നിർമാണത്തിൻ്റെ പേരിൽ വ്യാജ ലൈസൻസ് നേടിയെടുത്ത് പാറയും, മണ്ണും കച്ചവടം നടത്തിയ 2400 പേരാണ് ജില്ലയിലുള്ളത്.

വീട് പണിയാനെന്ന പേരിൽ കൈക്കൂലി കൊടുത്ത് പെർമിറ്റ് സംഘടിപ്പിക്കുകയും, പിന്നീട് ലഭിച്ച പെർമിറ്റിൻ്റെ മറവിൽ ഏക്കർ കണക്കിന് സ്ഥലത്തെ പാറ പൊട്ടിച്ച് കച്ചവടം നടത്തുകയുമാണ് ചെയ്യുന്നത്. ഇത്തരത്തിൽ കോട്ടയത്ത് മാത്രം 2400 വ്യാജ ലൈസൻസാണ് ജിയോളജി വകുപ്പ് നല്കിയിട്ടുള്ളത്.

വീട് നിർമിക്കാൻ ലൈസൻസ് നല്കിയാൽ ഒരു വർഷത്തിനകം വീടിൻ്റെ നിർമാണം തുടങ്ങിയിരിക്കണം എന്നാണ് ചട്ടം. ഒരു വർഷം കഴിഞ്ഞിട്ടും പണി തുടങ്ങാത്തവരോട് ലൈസൻസ് ഫീസിൻ്റെ അഞ്ചിരട്ടി ഫൈൻ ഈടാക്കാവുന്നതാണ് .എന്നാൽ വീട് പണിയാനായി പെർമിറ്റ് നല്കുകയും പിന്നീട് പണി നടത്താതെ പാറയും മണ്ണും വില്പന നടത്തിയ 2400 പേരോടും ജിയോളജി വകുപ്പ് നയാ പൈസ ഫൈൻ ഈടാക്കിയില്ല . സർക്കാരിനുണ്ടായത് കോടികളുടെ നഷ്ടമാണ്. എല്ലാം കൈക്കൂലി വാങ്ങി ഒതുക്കി.

വീട് ഉള്‍പ്പെടെയുള്ള നിര്‍മ്മിതികള്‍ക്ക് മണ്ണ് മാറ്റുന്നതിനും ക്വാറിയിലും മറ്റും ഖനനം നടത്തണമെങ്കിലും ജിയോളജി വകുപ്പാണ് അനുമതി നല്‍കേണ്ടത്. ഭൂമിശാസ്ത്രപരമായ പ്രത്യേകത, മണ്ണിന്റെ സ്വഭാവം, പരിസ്ഥിതിലോല പ്രദേശമാണോ തുടങ്ങിയ കാര്യങ്ങള്‍ വിശദമായി പഠിച്ച ശേഷം മാത്രമേ അനുമതി നല്‍കാവൂ എന്നാണ് ചട്ടം. എന്നാൽ കോട്ടയം ജിയോളജി ഓഫീസിൽ ഒരു ചട്ടവും ബാധകമല്ല. അഞ്ഞൂറിൻ്റെ നോട്ട് കെട്ട് ഉണ്ടേൽ ഏത് ചട്ടവും മറികടക്കാനുള്ള വഴിയും ജീവനക്കാർ തന്നെ പറഞ്ഞ് തരും.

ഈ വാർത്തയോടൊപ്പമുള്ള ചിത്രം മുണ്ടക്കയം ബസ് സ്റ്റാൻഡിൽ നിന്ന് ഒരു കിലോമീറ്റർ മാത്രം മാറിയുള്ള പൂവഞ്ചി പാറമടയാണ്. ഏതാനും വർഷം മുൻപ് മൊട്ടക്കുന്നുകളായി പ്രകൃതി ഭംഗി നിറഞ്ഞ് നിന്ന പൂവഞ്ചിമല ഇന്ന് പാറമാഫിയ തകർത്തതിൻ്റെ നേർ ചിത്രമാണിത്.