video
play-sharp-fill

കൂട്ടിക്കലില്‍ കോവിഡ് പടരുന്നു; പഞ്ചായത്തിലെ ഏക സര്‍ക്കാര്‍ ആശുപത്രിയില്‍ വാക്‌സിന്‍ ഇല്ല; സംഭവം നിയുക്ത എംഎല്‍എ സെബാസ്റ്റ്യന്‍ കുളത്തുങ്കലിന്റെ ശ്രദ്ധയില്‍പ്പെടുത്തി തേര്‍ഡ് ഐ ന്യൂസ്; വാക്‌സിന്‍ എത്തിക്കാന്‍ അടിയന്തിര നടപടി സ്വീകരിച്ച് ഭരണകൂടം

കൂട്ടിക്കലില്‍ കോവിഡ് പടരുന്നു; പഞ്ചായത്തിലെ ഏക സര്‍ക്കാര്‍ ആശുപത്രിയില്‍ വാക്‌സിന്‍ ഇല്ല; സംഭവം നിയുക്ത എംഎല്‍എ സെബാസ്റ്റ്യന്‍ കുളത്തുങ്കലിന്റെ ശ്രദ്ധയില്‍പ്പെടുത്തി തേര്‍ഡ് ഐ ന്യൂസ്; വാക്‌സിന്‍ എത്തിക്കാന്‍ അടിയന്തിര നടപടി സ്വീകരിച്ച് ഭരണകൂടം

Spread the love

സ്വന്തം ലേഖകന്‍

പൂഞ്ഞാര്‍: മലയോര മേഘലയായ കൂട്ടിക്കലില്‍ കോവിഡ് വ്യാപനം രൂക്ഷമായിട്ടും വാക്‌സിന്‍ എത്തിക്കാതെ അധികൃതര്‍. പഞ്ചായത്തിലെ ഏക സര്‍ക്കാര്‍ ആശുപത്രിയിലാണ് വാക്‌സിന് ക്ഷാമം അനുഭവപ്പെടുന്നത്.

വാക്‌സിനേഷന് വേണ്ടിയുള്ള പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത നിരവധി ആളുകളാണ് ആശുപത്രിയില്‍ എത്തി നിരാശരായി മടങ്ങുന്നത്. ആദ്യ ഡോസ് വാക്‌സിന്‍ എടുത്ത ആളുകള്‍ക്ക് രണ്ടാമത്തെ ഡോസ് നല്‍കുന്നതും മുടങ്ങി. ഇതോടെ വലിയ പ്രതിഷേധം ഉയര്‍ന്ന് വന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വാക്‌സിന്‍ വന്നിട്ടില്ല എന്ന മറുപടി പറഞ്ഞ് സാധാരണക്കാരായ ജനങ്ങളെ തിരിച്ച് അയക്കുന്ന ആശുപത്രി അധികൃതര്‍, വാക്‌സിനേഷന്‍ പുനഃരാരംഭിക്കുന്നതിന് യാതൊരു നടപടിയും കൈക്കൊണ്ടിരുന്നില്ല. തേര്‍ഡ് ഐ ന്യൂസിലേക്ക് ഇത് സംബന്ധിച്ച നിരവധി പരാതികള്‍ വന്നതോടെ ഞങ്ങൾ ആശുപത്രി അധികൃതരെ ബന്ധപ്പെട്ടു.

സംഭവം നിയുക്ത എംഎല്‍എ സെബാസ്റ്റ്യന്‍ കുളത്തുങ്കലിന്റെ ശ്രദ്ധയില്‍പ്പെടുത്തുകയും  വിഷയത്തില്‍ ഇടപെടുകയും,  വാക്‌സിനെത്തിക്കാന്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് ജില്ലാ കളക്ടര്‍ എം അഞ്ജനയോട് നിര്‍ദ്ദേശിച്ചു.

ചികിത്സാ സൗകര്യങ്ങള്‍ പരിമിതമായ കൂട്ടിക്കല്‍ പഞ്ചായത്തില്‍ ഭൂരിഭാഗവും ആശ്രയിക്കുന്നത് പഞ്ചായത്തിലെ ഈ ഏക സര്‍ക്കാര്‍ ആശുപത്രിയെയാണ്.

 

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഭംഗിയായി നടക്കുന്നുണ്ടെങ്കിലും വാക്‌സിന്‍ ക്ഷാമത്തിന് പരിഹാരം കാണാന്‍ കഴിഞ്ഞിരുന്നില്ല.

സെബാസ്റ്റ്യന്‍ കുളത്തുങ്കലിന്റെ ഇടപെടലോടെ പ്രശ്‌നത്തിന് ഉടന്‍ പരിഹാരമാകുമെന്ന് പ്രതീക്ഷിക്കാം.