video
play-sharp-fill
കൂടത്തായി കൊലക്കേസ് ; വ്യാജ ഒസ്യത്ത് നിർമ്മിച്ച് തട്ടിയെടുത്ത സംഭവത്തിൽ ജോളിക്കെതിരായ റിപ്പോർട്ട് കാണ്മാനില്ല, പഞ്ചായത്ത് അധികൃതരോട് അന്വേഷണം സംഘം വിശദീകരണം തേടി

കൂടത്തായി കൊലക്കേസ് ; വ്യാജ ഒസ്യത്ത് നിർമ്മിച്ച് തട്ടിയെടുത്ത സംഭവത്തിൽ ജോളിക്കെതിരായ റിപ്പോർട്ട് കാണ്മാനില്ല, പഞ്ചായത്ത് അധികൃതരോട് അന്വേഷണം സംഘം വിശദീകരണം തേടി

 

സ്വന്തം ലേഖിക

കോഴിക്കോട്: വ്യാജ ഒസ്യത്ത് നിർമിച്ച് ഭൂമി തട്ടിയെടുത്ത സംഭവത്തിൽ ജോളിക്കെതിരായ അന്വേഷണ റിപ്പോർട്ട് കാണാതായതായി സ്ഥിരീകരണം. ജോളിക്കെതിരെ വില്ലേജ് ഓഫീസർ തയ്യാറാക്കിയ റിപ്പോർട്ടാണ് കാണാതായത്. ഓമശേരി പഞ്ചായത്തിൽ നിന്നും റിപ്പോർട്ട് കാണാതായ സംഭവത്തിൽ പഞ്ചായത്ത് അധികൃതരോട് അന്വേഷണം സംഘം വിശദീകരണം തേടി.

ടോം തോമസിന്റെ പേരിലുള്ള വീടും സ്ഥലവും വ്യാജ ഒസ്യത്തും രേഖകളും ഹാജരാക്കി ജോളി സ്വന്തം പേരിലേക്ക് മാറ്റിയിരുന്നു. തുടർന്ന് മറ്റ് ബന്ധുക്കൾ പരാതിയുമായി വന്നപ്പോൾ വില്ലേജ് ഓഫീസർ ഇക്കാര്യം പരിശോധിക്കുകയും ജോളി ഹാജരാക്കിയ രേഖകൾ വ്യാജമാണെന്ന് തിരിച്ചറിയുകയും ചെയ്തു. തുടർന്ന് വില്ലേജ് ഓഫീസർ ഇത് സംബന്ധിച്ച റിപ്പോർട്ട് പഞ്ചായത്തിനടക്കം കൈമാറിയിരുന്നു. ഇതോടെ ജോളിയുടെ പേരിലേക്ക് മാറ്റിയ വസ്തുവിന്റെ ഉടമസ്ഥാവകാശം തിരികെ മാറ്റിയിരുന്നു. ഇക്കാര്യം ഓമശേരി പഞ്ചായത്തിന്റെ രജിസ്റ്ററിൽ രേഖപ്പെടുത്തിയിട്ടുമുണ്ടായിരുന്നു. വില്ലേജ് ഓഫീസറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്നും റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജോളിക്കെതിരായ റിപ്പോർട്ട് കാണാതായതിനെ തുടർന്ന് രജിസ്റ്റർ അടക്കമുള്ള മറ്റ് രേഖകൾ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു. റിപ്പോർട്ട് കാണാതായതിൽ പഞ്ചായത്ത് അധികൃതരോട് അന്വേഷണ സംഘം വിശദീകരണം തേടി.