play-sharp-fill
കൂടത്തായി കേസ് വളരെ വെല്ലുവിളി നിറഞ്ഞത് ; സയനൈഡ് ഉപയോഗത്തിന്റെ തെളിവുകൾ കണ്ടെത്തുകയെന്നത് പ്രയാസകരമായ കാര്യമാണ് : ലോക്‌നാഥ് ബെഹ്‌റ

കൂടത്തായി കേസ് വളരെ വെല്ലുവിളി നിറഞ്ഞത് ; സയനൈഡ് ഉപയോഗത്തിന്റെ തെളിവുകൾ കണ്ടെത്തുകയെന്നത് പ്രയാസകരമായ കാര്യമാണ് : ലോക്‌നാഥ് ബെഹ്‌റ

സ്വന്തം ലേഖിക

തിരുവനന്തപുരം : കൂടത്തായി കേസ് ഏറെ വെല്ലുവിളി നിറഞ്ഞതാണെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു. സയനൈഡിൻറെ തെളിവുകൾ കണ്ടെത്തുക സാധ്യമാണ് എന്നാൽ വളരെ പ്രയാസവുമാണ്.തെളിവുകൾ കണ്ടെത്താനുള്ള നീക്കങ്ങളാണ് നടത്തുന്നതെന്നും ആവശ്യമെങ്കിൽ സാമ്പിൾ വിദേശത്തേക്ക് അയക്കുമെന്നും ഡിജിപി വ്യക്തമാക്കി.

ഓരോ കേസിലും പ്രത്യേകം എഫ്ഐആറുകൾ ഇടുകയാണ് ഉത്തമം. കേസിലെ എല്ലാ വെല്ലുവിളികളും അതിജീവിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ. സയനൈഡ് എങ്ങനെ കിട്ടി എന്നത് പ്രധാനമാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആദ്യം കേസ് അന്വേഷിച്ചതിലെ പരാതിയെ കുറിച്ച് ഇപ്പോൾ ചിന്തിക്കുന്നില്ലെന്നും തെളിവുകൾ ശേഖരിക്കുന്നതിനാണ് ഇപ്പോൾ പ്രധാന്യം നൽകുന്നതെന്നും ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു. അന്വേഷണ സംഘം വിപുലീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, കൂടത്തായിയിൽ നടന്ന മറ്റ് ചില മരണങ്ങളെക്കുറിച്ചും ക്രൈബ്രാഞ്ച് അന്വേഷണം നടത്തുമെന്ന് റിപ്പോർട്ട്. കേസിൽ അറസ്റ്റിലായ ജോളിയുടെ ആദ്യ ഭർത്താവ് റോയി തോമസിന്റെ സുഹൃത്തും അയൽക്കാരനുമായ ബിച്ചുണ്ണിയുടെ മരണത്തെക്കുറിച്ചാണ് അന്വേഷണം നടത്തുക. പ്ലംബറായ ബിച്ചുണ്ണി ഇടയ്ക്കിടെ റോയി തോമസിന്റെ വീട്ടിൽ പോകാറുണ്ടായിരുന്നു. 2011ൽ റോയിയുടെ അസ്വഭാവിക മരണത്തിൽ ദുരൂഹതയുണ്ടെന്ന് പറഞ്ഞവരിൽ ഒരാൾകൂടിയാണ് ബിച്ചുണ്ണി. രാത്രി ഭക്ഷണം കഴിച്ചതിന് ശേഷമാണ് ബിച്ചുണ്ണി മരിച്ചതെന്ന് സഹോദരി ഭർത്താവ് പറഞ്ഞു.അതിനെകുറിച്ചും അന്വേഷിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.