
കൂടത്തില്‍ കൊലപാതക പരമ്പര : ജയമാധവന്‍ നായരുടെ മരണം കൊലപാതകം ; കേസില്‍ നിര്‍ണ്ണായക തെളിവായത് രക്തക്കറ പുരണ്ട തടിക്കഷ്ണം വീടിന്റെ പരിസരത്ത് നിന്നും കിട്ടിയത് ; കഴിഞ്ഞ 25 വര്‍ഷത്തിനിടയില്‍ ഏഴുപേര്‍ മരിച്ചപ്പോള്‍ കാര്യസ്ഥന് ലഭിച്ചത് 200 കോടി ; കൂടത്തില്‍ കുടുംബത്തിലെ സത്യം പുറത്തുവരുമ്പോള്‍ ജോളിയേയും കടത്തി വെട്ടി കാലടിയിലെ രവീന്ദ്രന്‍ നായര്‍
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: കൂടത്തില്‍ കുടുംബത്തിലെ മരണങ്ങളുടെ ദുരൂഹത മാറുന്നു. ഒരു കുടുംബത്തിലെ 7 പേരാണ് കരമന കാലടി ഉമാമന്ദിരം(കൂടത്തില്‍ കുടുംബം) എന്ന വീട്ടില്‍ 25 വര്‍ഷത്തിനിടെ അസ്വാഭാവിക സാഹചര്യങ്ങളില്‍ മരിച്ചത്. ഇതില്‍ ജയമാധവന്‍ നായരുടെ മരണമായിരുന്നു ഒടുവിലത്തേത്.
കൂടത്തില്‍ തറവാട്ടിലെ ഗോപിനാഥന്‍ നായര്‍, ഭാര്യ സുമുഖിയമ്മ, മക്കളായ ജയശ്രീ, ജയബാലകൃഷ്ണന്‍, ജയപ്രകാശ്, ഗോപിനാഥന്‍ നായരുടെ രണ്ടു ജ്യേഷ്ഠന്മാരുടെ മക്കളായ ഉണ്ണിക്കൃഷ്ണന്‍ നായര്‍, ജയമാധവന്‍ നായര്‍ എന്നിവരാണ് 1991-2017 കാലയളവില്‍ ദുരൂഹത സാഹചര്യത്തില്‍ മരിച്ചത്. എന്നാല്‍ ഇതിലെ ഏറ്റവും ഒടുവിലത്തേതായി സംഭവിച്ച ജയമാധവന്‍ നായരുടെ മരണം കൊലപാതകമാണെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേസില്‍ വഴിത്തിരിവായ ഫൊറന്‍സിക് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ജില്ലാ ക്രൈംബ്രാഞ്ച് കൊലക്കുറ്റം ചുമത്തി. ഇതുമായി ബന്ധപ്പെട്ട് കാര്യസ്ഥന്‍ രവീന്ദ്രന്‍ നായരെ വീണ്ടും ചോദ്യം ചെയ്യും.
2017 ഏപ്രില്‍ 2 നാണ് ജയമാധവന്‍ നായര്‍ മരിച്ചത്. കാടു പിടിച്ച വിശാലമായ വളപ്പിനുള്ളിലെ പഴയ കെട്ടിടത്തിലെ കട്ടിളപ്പടിയില്‍ തട്ടി വീണു പരുക്കേറ്റ അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചെന്നും തുടര്‍ന്നു മരണം സംഭവിച്ചെന്നുമാണു കാര്യസ്ഥന്‍ മൊഴി നല്‍കിയത്. എന്നാല്‍ ഇത് കള്ളമാണെന്ന് പിന്നീട് പൊലീസ് കണ്ടെത്തിയിരുന്നു.
ആശുപത്രിയില്‍ കൊണ്ടുപോയെന്ന് ആദ്യം പറഞ്ഞ ഓട്ടോ ഡ്രൈവര്‍ സുമേഷ്, കള്ളമൊഴി നല്‍കാന്‍ രവീന്ദ്രന്‍ നായര്‍ പ്രേരിപ്പിച്ചതാണെന്നു പിന്നീടു പൊലീസിനോട് സമ്മതിച്ചതോടെയാണ് കള്ളം പൊളിഞ്ഞത്. ഇതിന് പുറമെ രക്തക്കറ പുരണ്ട തടിക്കഷണം വീടിനു പിന്‍വശത്തു നിന്നു കിട്ടിയത് ഫൊറന്‍സിക് പരിശോധനയ്ക്കു വിട്ടിരുന്നു. കഴിഞ്ഞ ദിവസം ലഭിച്ച ഫൊറന്‍സിക് റിപ്പോര്‍ട്ട് കൊലപാതകംകൊലപാതകം സ്ഥിരീകരിച്ചിരുന്നു. ഇതോടെ
കൊലക്കുറ്റം ചുമത്തിയത്.
ഇദ്ദേഹത്തിന്റെ 200 കോടിയോളം വില മതിക്കുന്ന സ്വത്തുക്കള്‍ മരണശേഷം കാര്യസ്ഥന്‍ രവീന്ദ്രന്‍ നായരും അകന്ന ചില ബന്ധുക്കളും ചേര്‍ന്നു പങ്കിട്ടെടുത്തതോടെ ദുരൂഹത വര്‍ധിപ്പിക്കുകയും ചെയ്തു. തുടര്‍ന്നു കുടുംബാംഗങ്ങളില്‍ ഒരാള്‍ പരാതിപ്പെടുകയും ഒരു പൊതുപ്രവര്‍ത്തകന്‍ മുഖ്യമന്ത്രിക്കു പരാതി അയയ്ക്കുകയും ചെയ്തതോടെ അന്വേഷണം ആരംഭിക്കുകയായിരുന്നു.
നേരത്തെ ജയമാധവന്‍ നായരുടെ സഹോദരന്‍ ജയപ്രകാശ് രക്തം ഛര്‍ദിച്ചാണ് മരിച്ചതെങ്കിലും പോസ്റ്റുമോര്‍ട്ടം നടത്തിയിരുന്നില്ല.2017 ഏപ്രില്‍ 2ന് കൂടത്തില്‍ തറവാട്ടിലെത്തിയപ്പോള്‍ വീണുകിടക്കുന്ന ജയമാധവന്‍ നായരെ കാണുകയും ഓട്ടോറിക്ഷയില്‍ മെഡിക്കല്‍ കോളജിലെത്തിച്ചെന്നുമായിരുന്നു കാര്യസ്ഥനായിരുന്ന രവീന്ദ്രന്‍നായരുടെ മൊഴി.
വീട്ടുജോലിക്കാരിയായ ലീലയും കൂടെയുണ്ടായിരുന്നു. ജയമാധവന്‍ നായര്‍ മരിച്ചതായി ഡോക്ടര്‍മാര്‍ അറിയിച്ചതിനെത്തുടര്‍ന്ന് ഓട്ടോറിക്ഷയില്‍ ലീലയും രവീന്ദ്രന്‍നായരും കരമന സ്റ്റേഷനിലെത്തുകയായിരുന്നു.മൊഴി നല്‍കാന്‍ താന്‍ ഇറങ്ങിയെന്നും ലീല ഓട്ടോയില്‍ കൂടത്തില്‍ തറവാട്ടിലേക്കു പോയെന്നുമാണ് രവീന്ദ്രന്‍ നായരുടെ മൊഴി.
കരമന സ്റ്റേഷനില്‍ പോയില്ലെന്നും മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്യാനുള്ളതിനാല്‍ തന്നോട് ഓട്ടോ വിളിച്ച് വീട്ടില്‍ പോകാന്‍ രവീന്ദ്രന്‍നായര്‍ ആവശ്യപ്പെട്ടെന്നായിരുന്നു ലീലയുടെ മൊഴി.
ജയമാധവന്‍ നായരെ ആശുപത്രിയിലേക്കു കൊണ്ടുപോയതായി ആദ്യം പറഞ്ഞ ഓട്ടോഡ്രൈവര്‍ പിന്നീട് മൊഴി മാറ്റി. ആശുപത്രിയില്‍ പോയിട്ടില്ലെന്നും, 5 ലക്ഷം രൂപ രവീന്ദ്രന്‍നായര്‍ വാഗ്ദാനം ചെയ്തത് കൊണ്ടാണ് കള്ളം പറഞ്ഞതെന്നുമായിരുന്നു രണ്ടാമത്തെ മൊഴി.
അടുത്ത വീട്ടിലെ ഓട്ടോ ഡ്രൈവര്‍ തന്റെ വണ്ടി രാത്രി പാര്‍ക്കു ചെയ്തിരുന്നത് കൂടത്തില്‍ തറവാട്ടിലായിരുന്നു. എന്നാല്‍ ഈ ഓട്ടോ വിളിക്കാതെ മറ്റൊരു കാര്യസ്ഥനായ സഹദേവന്റെ സഹായത്തോടെ ഓട്ടോ വിളിച്ച് ജയമാധവന്‍ നായരെ മെഡിക്കല്‍ കോളജിലേക്കു കൊണ്ടുപോയതില്‍ ദുരൂഹതയുണ്ടെന്ന് പരാതിക്കാരിയായ പ്രസന്നകുമാരിയമ്മയും മൊഴി നല്‍കിയിരുന്നു.
ഒരു കുടുംബത്തിലെ ഏഴുപേര്‍ മരിച്ചതില്‍ ദുരൂഹത ആരോപിച്ച് ബന്ധുക്കള്‍ പരാതി നല്‍കിയതാണ് നിര്‍ണ്ണായകമായത്.ഇവരുടെ മരണശേഷം കുടുംബവുമായി ബന്ധമില്ലാത്ത രണ്ടുപേരിലേയ്ക്ക് സ്വത്തുക്കള്‍ എത്തിയെന്നും ഇതിനെക്കുറിച്ച് അന്വേഷിക്കണമെന്നുമായിരുന്നു ആവശ്യം.