video
play-sharp-fill
കൂടത്തായി കൊലപാതക പരമ്പര ; സിലിയെ ഭ്രാന്തിയായി ചിത്രീകരിക്കുന്നതിനായി ജോളിയും ഷാജുവും ചേർന്ന് ഗുളിക നൽകിയിരുന്നുവെന്ന് സിലിയുടെ ബന്ധുക്കൾ പോലീസിന് മൊഴി നൽകി

കൂടത്തായി കൊലപാതക പരമ്പര ; സിലിയെ ഭ്രാന്തിയായി ചിത്രീകരിക്കുന്നതിനായി ജോളിയും ഷാജുവും ചേർന്ന് ഗുളിക നൽകിയിരുന്നുവെന്ന് സിലിയുടെ ബന്ധുക്കൾ പോലീസിന് മൊഴി നൽകി

 

സ്വന്തം ലേഖകൻ

കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയുമായി ബന്ധപ്പെട്ട് പല തവണ ചോദ്യം ചെയ്തുവെങ്കിലും അറസ്റ്റിൽ നിന്ന് വഴുതിപോയ ജോളിയുടെ രണ്ടാം ഭർത്താവ് ഷാജുവിനുള്ള കുരുക്ക് കൂടുതൽ മുറുകി. പല കുറ്റകൃത്യത്തിലും ജോളിയെപോലെ ഇയാൾക്കും ബന്ധമുണ്ടായിരുന്നുവെന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്. ഭാര്യ സിലിയെ കൊലപ്പെടുത്തുന്നതിന് മുമ്പ്് ഭ്രാന്തിയായി ചിത്രീകരിക്കാൻ ഭർത്താവ് ഷാജുവും ജോളിയും ശ്രമിച്ചിരുന്നതായാണ് ഒടുവിലായി സിലിയുടെ ബന്ധുക്കൾ ഷാജുവിനെതിരേ ഉയർത്തുന്ന ആരോപണം. അപസ്മാരത്തിന് എന്ന പേരിൽ ഷാജു ചില പ്രത്യേക ഗുളികകൾ സിലിക്ക് നൽകിയിരുന്നുവെന്നും ജോളിയാണ് ഈ ഗുളികകൾ ഷാജുവിന് എത്തിച്ച് നൽകിയിരുന്നതെന്നും ബന്ധുക്കൾ മൊഴി പോലീസിന് നൽകിയിട്ടുണ്ട്.
സിലിയെ ഭ്രാന്തിയാക്കാനുള്ള ശ്രമമായിരുന്നു ഗുളിക നൽകിയതിന് പിന്നിലെന്ന് ജോളി ചോദ്യം ചെയ്യലിൽ വ്യക്തമാക്കിയിട്ടുണ്ട്. ഈ ഗുളിക വാങ്ങിയിരുന്ന കോഴിക്കോട് നഗരത്തിലെ സ്ഥാപനത്തിൽ ജോളിയെ എത്തിച്ച് പൊലിസ് തെളിവെടുപ്പ് നടത്തി.

സിലിയ്ക്ക് മാനസികരോഗമുണ്ടെന്നു വരുത്തിതീർത്ത് സാവധാനം വകവരുത്താൻ ജോളിയും ഷാജുവും ചേർന്ന് ഗൂഡാലോചന നടത്തിയതായാണ് അന്വേഷണ സംഘവും കരുതുന്നത്. അപസ്മാരം മാറാനെന്ന പേരിൽ ഷാജു എന്നും പ്രത്യേക ഗുളികകൾ സിലിക്ക് നിർബന്ധിച്ച് നൽകുമായിരുന്നു. അപസ്മാരമുണ്ടെന്ന് സിലിയെ തെറ്റിദ്ധരിപ്പിച്ചായിരുന്നു ഇത് നൽകിയിരുന്നത്. കൂണിൽ നിന്നുണ്ടാക്കുന്ന ഗുളികയാണെന്ന് പറഞ്ഞ് ജോളിയാണ് ഈ ഗുളികകൾ ഷാജുവിന് എത്തിച്ച് നൽകിയിരുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group