video
play-sharp-fill

കഥ, തിരക്കഥ, സംഭാഷണം കേരളാ പൊലീസ് : കേരളത്തെ ഞെട്ടിച്ച കൂടത്തായി കൊലപാതക പരമ്പര ഇനി കേരളാ പൊലീസിന്റെ യുട്യൂബ് ചാനലിലൂടെ ; സംപ്രേഷണം ഇന്ന് മുതൽ എല്ലാ ചൊവ്വാഴ്ചയും വൈകീട്ട് ആറിന്

കഥ, തിരക്കഥ, സംഭാഷണം കേരളാ പൊലീസ് : കേരളത്തെ ഞെട്ടിച്ച കൂടത്തായി കൊലപാതക പരമ്പര ഇനി കേരളാ പൊലീസിന്റെ യുട്യൂബ് ചാനലിലൂടെ ; സംപ്രേഷണം ഇന്ന് മുതൽ എല്ലാ ചൊവ്വാഴ്ചയും വൈകീട്ട് ആറിന്

Spread the love

സ്വന്തം ലേഖകൻ

കോട്ടയം : സംസ്ഥാനത്തെ ഞെട്ടിച്ച പ്രമുഖ കേസുകളുടെ അന്വേഷണ രീതികൾ ചൊവ്വാഴ്ച മുതൽ കേരളാ പൊലീസിന്റെ യുട്യൂബ് ചാനലിലുടെയെത്തും. കേസുകളുടെ ചുരുളഴിക്കുന്ന കുറ്റാന്വേഷണ വെബ് സീരീസുമായിട്ടാണ് കേരള പൊലീസ് എത്തുന്നത്. വെബ് സീരീസിന്റെ തിരക്കഥ, സംവിധാനം, ക്യാമറ, അഭിനയം എല്ലാം കേരളാ പൊലീസ് തന്നെ നിർവഹിക്കുന്നു.

ഇന്നു മുതൽ എല്ലാ ചൊവ്വാഴ്ചയും വൈകിട്ട് ആറിനാണ് ക്രൈം ത്രില്ലർ വെബ് സീരിസ് കേരളാ പൊലീസിന്റെ യുട്യൂബ് ചാനലിൽ ഉണ്ടാകുക. കേരളത്തെ ഞെട്ടിച്ച കൂടത്തായി കൊലപാതക പരമ്പരയുടെ ചുരുളഴിച്ചതാണ് ആദ്യ രണ്ട് എപ്പിസോഡ്. അന്വേഷണ ഉദ്യോഗസ്ഥൻ കെ.ജി.സൈമണും സംഘവുമാണ് ഈ പരമ്പരയിലെ അഭിനേതാക്കൾ. ഇതേ തുടർന്ന് മുൻ കാലങ്ങളിൽ പൊലീസ് തെളിയിച്ച കേസുകളുടെ പരമ്പരകളും ഉണ്ടാകും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തലസ്ഥാനത്തെ കേരള പൊലീസ് മീഡിയ സെന്റർ ഡെപ്യൂട്ടി ഡയറക്ടർ വി.പി. പ്രമോദ് കുമാറിന്റെ മേൽനോട്ടത്തിലാണ് ഇതു തയാറാക്കുന്നത്. രാജ്യത്ത് ആദ്യമായാണ് പൊലീസ് യുട്യൂബ് ചാനലും വെബ് സീരിസും ആരംഭിക്കുന്നത്.