കല്ലറ തുറക്കുന്നതിന് മുമ്പ് തന്നെ ജോളി തന്നോട് കുറ്റം സമ്മതിച്ചിരുന്നു ; ഷാജു

Spread the love

 

സ്വന്തം ലേഖിക

video
play-sharp-fill

കല്ലറ തുറക്കുന്നതിന് മുമ്ബ് ജോളി തന്നോട് കുറ്റം സമ്മതിച്ചതായി ഷാജുവിന്റെ മൊഴി പുറത്ത്. അന്വേഷണ സംഘം ഷാജുവിനെ ചോദ്യം ചെയ്തതില് നിന്ന് ലഭിച്ച മൊഴിയുടെ വിശദാംശങ്ങൾ തേർഡ് ഐ ന്യൂസിന് ലഭിച്ചു. ആറ് പേരെയും കൊലപ്പെടുത്തിയത് ജോളിയാണെന്ന് തന്നോട് ജോളി പറഞ്ഞിരുന്നുവെന്ന് ഷാജു പൊലീസിന് മൊഴി നല്കി.

കല്ലറ തുറക്കുന്നതിന് മുമ്പ് ആറ് പേരെയും കൊലപ്പെടുത്തിയത് താനാണെന്ന് ജോളി പറഞ്ഞു. എന്നാൽ താൻ ആദ്യം ഇക്കാര്യം വിശ്വസിച്ചില്ലെന്നും പിന്നീട് ഇക്കാര്യം ജോളി ആവർത്തിച്ചു പറഞ്ഞുവെന്നുമാണ് ഷാജു മൊഴി നല്കിയിട്ടുള്ളത്. എന്നാൽ പേടി കാരണമാണ് താൻ അറിഞ്ഞിട്ടും ഇക്കാര്യം പുറത്ത് പറയാതിരുന്നതെന്നും ഷാജു മൊഴി നൽകി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം വിവാഹത്തിന് മുമ്പ്് തന്നെ ഷാജുവും ജോളിയും തമ്മിൽ ബന്ധം ഉള്ളതായി അന്വേഷണ സംഘത്തിന് വിവരം ലഭിച്ചു. ജോളിയുടെ കസ്റ്റഡി കാലാവധി നീട്ടിക്കിട്ടാൻ അന്വേഷണസംഘം അപേക്ഷ നൽകും. പുതിയ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ അന്വേഷണസംഘം ഷാജുവിനെ വീണ്ടും ചോദ്യം ചെയ്യും.