video
play-sharp-fill

സ്ത്രീകള്‍ അടക്കം നിരവധിപേരുള്ള വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അശ്ലീല ചിത്രം പങ്കുവെച്ചു ; പൊലീസ് കേസെടുത്തതിന് പിന്നാലെ കൂടരഞ്ഞി പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജിവെച്ചു

സ്ത്രീകള്‍ അടക്കം നിരവധിപേരുള്ള വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അശ്ലീല ചിത്രം പങ്കുവെച്ചു ; പൊലീസ് കേസെടുത്തതിന് പിന്നാലെ കൂടരഞ്ഞി പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജിവെച്ചു

Spread the love

സ്വന്തം ലേഖകന്‍

കോഴിക്കോട്: സ്ത്രീകള്‍ ഉള്‍പ്പെടെ നിരവധിപേരുള്ള വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അശ്ലീല ചിത്രം പങ്കുവെച്ച പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജിവച്ചു .

വാട്‌സ്ആപ്പ് ഗ്രൂപ്പിലൂടെ അശ്ലീല സന്ദേശം പ്രചരിപ്പിച്ചതിനെ തുടര്‍ന്ന് കൂടരഞ്ഞി പഞ്ചായത്ത് വൈസ് പ്രസിഡന്റ് തോമസ് മാത്യുവാണ് രാജിവച്ചത്. ഇയാള്‍ സിപിഎം പ്രവര്‍ത്തകന്‍ കൂടിയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അശ്ലീല ചിത്രം പങ്കുവച്ചതിന് എതിരെ തോമസ് മാത്യുവിന് എതിരെ പൊലീസ് കേസെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് വൈസ് പ്രസിഡന്റ് രാജിവെച്ചത്.

സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പൈട്ട് യൂത്ത് കോണ്‍ഗ്രസ് പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയ്ക്ക് പരാതി നല്‍കിയിരുന്നു.

2019ലാണ് തോമസ് മാത്യു കൂടരഞ്ഞി ഗ്രാമപഞ്ചായത്തിന്റെ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് എത്തുന്നത്. യുഡിഎഫ് പക്ഷത്തായിരുന്ന സ്വതന്ത്ര അംഗവും പഞ്ചായത്ത് പ്രസിഡന്റുമായ സോളി ജോസഫ് വോട്ട് മറിച്ചു കുത്തുകയായിരുന്നു. ഇതോടെയാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന തോമസ് മാത്യു വിജയിച്ചത്.

Tags :