
സ്വന്തം ലേഖിക
പത്തനംതിട്ട: ജനറല്‍ ആശുപത്രിയില്‍ പനി ബാധിതര്‍ നിറയുമ്പോള്‍ തൊട്ടടുത്ത കോന്നി മെഡിക്കല്‍ കോളേജ് നോക്കുകുത്തിയാകുന്നുവെന്ന ആക്ഷേപം ശക്തം.
ആരോഗ്യമന്ത്രിയുടെ സ്വന്തം ജില്ലയിലെ ദുരവസ്ഥയ്ക്കെതിരെ സമരത്തിനൊരുങ്ങുകയാണ് കോണ്‍ഗ്രസ്. എന്നാല്‍ സൗകര്യം പരിമിതമാണെങ്കിലും പനി ബാധിതരുടെ കിടത്തി ചികിത്സ തുടങ്ങിയെന്നാണ് മെഡിക്കല്‍ കോളേജിന്‍റെ വിശദീകരണം.

Whatsapp Group 1 | Whatsapp Group 2 |Telegram Group
രോഗികളുടെ കൂട്ടിരുപ്പുകാര്‍ തന്നെ ചിത്രീകരിച്ച പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെ ദൃശ്യങ്ങളാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. വൈറല്‍ പനി മുതല്‍ ഡെങ്കി ബാധിച്ചവര്‍ വരെ ഒരേ വാര്‍ഡിലാണ് ജനറല്‍ ആശുപത്രിയില്‍ കഴിയുന്നത്. കിടക്കകളെല്ലാം നിറഞ്ഞിട്ട് ദിവസങ്ങളായി.
രോഗം കലശലായാല്‍ രോഗികളെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് റഫര്‍ ചെയ്യുകയാണ്.
കോന്നി മെഡിക്കല്‍ കോളേജില്‍ ആകെയുള്ളത് മുന്നൂറ് കിടക്കകളാണ്.
വിവിധ ചികിത്സാ വിഭാഗങ്ങളും കുട്ടികളുടെ ഹോസ്റ്റലും മാറ്റിനിര്‍ത്തിയാല്‍, 60 കിടക്കകള്‍ പനി ബാധിതര്‍ക്കായി മാറ്റിവെച്ചിട്ടുണ്ട്. ബ്ലഡ് ബാങ്ക് സൗകര്യം ഇല്ലാത്തതിനാല്‍ ഡെങ്കി ബാധിതരുടെ ചികിത്സ ഫലപ്രദമല്ല.
പരിമിതികളിലും പരമാവധി ചികിത്സ പനി ബാധിതര്‍ക്ക് നല്‍കുന്നുണ്ടെന്നാണ് സൂപ്രണ്ടിന്‍റെ വിശദീകരണം. എന്നാല്‍ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ സൗകര്യം പോലും കോന്ന മെഡിക്കല്‍ കോളേജില്‍ ഇല്ലെന്ന് കോണ്‍ഗ്രസ് പരിഹസിക്കുന്നു.



