video
play-sharp-fill

ബീമുകള്‍ നിര്‍മിച്ച്‌ പാലത്തിന്‍റെ കോണ്‍ക്രീറ്റിംഗ് തുടങ്ങിയിട്ട് ആഴ്ചകളായി; കാറ്റും മഴയുമേറ്റ് കമ്പികളെല്ലാം തുരുമ്പെടുത്തു; പണി നടക്കുന്നത് പേരിന് മാത്രം; ഒരു വര്‍ഷമായി ഇഴഞ്ഞിഴഞ്ഞ്  കുമരകത്തെ  കോണത്താറ്റു പാലം നിര്‍മാണം……

ബീമുകള്‍ നിര്‍മിച്ച്‌ പാലത്തിന്‍റെ കോണ്‍ക്രീറ്റിംഗ് തുടങ്ങിയിട്ട് ആഴ്ചകളായി; കാറ്റും മഴയുമേറ്റ് കമ്പികളെല്ലാം തുരുമ്പെടുത്തു; പണി നടക്കുന്നത് പേരിന് മാത്രം; ഒരു വര്‍ഷമായി ഇഴഞ്ഞിഴഞ്ഞ് കുമരകത്തെ കോണത്താറ്റു പാലം നിര്‍മാണം……

Spread the love

കുമരകം: കുമരകത്തെ ഗതാഗതക്കുരുക്കിനു പരിഹാരമുണ്ടാക്കാൻ 2022 നവംബര്‍ ഒന്നിന് ആരംഭിച്ച കോണത്താറ്റ് പാലം നിര്‍മാണം ഒരു വര്‍ഷം പിന്നിട്ടിട്ടും എങ്ങുമെത്തിയില്ല.

ആറുമാസം കൊണ്ട് പൂര്‍ത്തിയാക്കുമെന്ന വാഗ്ദാനത്തോടെയാണ്‌ നിര്‍മാണോദ്ഘാടനം നടത്തിയത്.
തുടക്കത്തില്‍ രാപകലില്ലാതെ നിര്‍മാണം പുരോഗമിച്ചെങ്കിലും പിന്നീട് മന്ദഗതിയില്‍ ആകുകയായിരുന്നു.

താത്കാലിക റോഡ് നിര്‍മാണവും പൈലിംഗും ജോലികള്‍ക്കും ശേഷമാണ് മെല്ലെപ്പോക്ക് തുടങ്ങിയത്. നാലു ബീമുകള്‍ നിര്‍മിച്ച്‌ പാലത്തിന്‍റെ കോണ്‍ക്രീറ്റിംഗ് തുടങ്ങിയിട്ട് ആഴ്ചകളായി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിരലിലെണ്ണാവുന്ന തൊഴിലാളികള്‍ പേരിനു മാത്രമാണ് പണി നടത്തുന്നത്. മാസങ്ങളായുള്ള കാറ്റും മഴയുമേറ്റ് കമ്പികളെല്ലാം തുരുമ്പെടുത്തു കഴിഞ്ഞു. ഇപ്പോഴും ഇരുകരകളിലെയും അപ്രോച്ച്‌ റോഡുകളുടെ നിര്‍മാണം എങ്ങനെ വേണമെന്നതില്‍ തീരുമാനായിട്ടിയില്ല .

തങ്ങള്‍ ഇപ്പോള്‍ അനുഭവിക്കുന്ന യാത്രാദുരിതം ഇനിയുമെത്രനാള്‍ എന്നാണ് നാട്ടുകാരുടെ ചോദ്യം. ആറ്റാമംഗലം പള്ളിക്കു സമീപമുള്ള ചെളിയും കുഴിയും നിറഞ്ഞ താത്കാലിക ബസ്‌സ്റ്റാൻഡില്‍ ഇറങ്ങി കാല്‍നടയായി കുമരകം ബസ്ബേയില്‍ എത്തി യാത്ര തുടരുന്ന ജനങ്ങളുടെ കഷ്ടപ്പാട് വളരെ വലുതാണ്. നടപ്പാതയില്ലാത്ത വാഹനത്തിരക്കുള്ള റാോഡിലൂടെ ജീവൻ പണയം വച്ചാണ് കാല്‍നടയാത്ര.