video
play-sharp-fill

കൊല്ലത്തെ പാർട്ടി സമ്മേളനത്തിൽ കൊല്ലം എം എൽ എയെകാണാനില്ല ;സി പി എം സമ്മേളനവുമായി ബന്ധപ്പെട്ട് മുകേഷിന് അപ്രഖ്യാപിത വിലക്ക്  പാര്‍ട്ടി ഏര്‍പ്പെടുത്തിയെന്നാണ് സൂചന: പീഡന കേസിൽ പോലീസ് കുറ്റപത്രം നൽകിയതോടെയാണിത്

കൊല്ലത്തെ പാർട്ടി സമ്മേളനത്തിൽ കൊല്ലം എം എൽ എയെകാണാനില്ല ;സി പി എം സമ്മേളനവുമായി ബന്ധപ്പെട്ട് മുകേഷിന് അപ്രഖ്യാപിത വിലക്ക്  പാര്‍ട്ടി ഏര്‍പ്പെടുത്തിയെന്നാണ് സൂചന: പീഡന കേസിൽ പോലീസ് കുറ്റപത്രം നൽകിയതോടെയാണിത്

Spread the love

കൊല്ലം: കൊല്ലത്തു സിപിഎം എംഎല്‍എയാണുള്ളത്. എന്നാല്‍ സിപിഎം സമ്മേളന വേദിയിലൊന്നും നടനും ക്രൗഡ് പുള്ളറുമായ മുകേഷിനെ കാണാനില്ല.
ലൈംഗികാരോപണക്കേസില്‍ പോലീസ്‌കുറ്റപത്രം നല്‍കിയതോടെ എം മുകേഷ് എം.എല്‍.എയെ സംസ്ഥാന സമ്മേളന വേദിയില്‍ നിന്നും പൂര്‍ണ്ണമായും മാറ്റി നിര്‍ത്തുകയാണ് സിപിഎം. ഇതോടെ മുകേഷും സിപിഎമ്മും രണ്ടു വഴിക്ക് നീങ്ങുകയാണെന്ന് വ്യക്തമായി.

സിപിഎം ചിഹ്നത്തില്‍ മത്സരിച്ച്‌ ഇടതു മുന്നണിയുടെ ഭാഗമായവരില്‍ മുകേഷ് മാത്രമാണ് കൊല്ലത്ത് ഇല്ലാത്തത്. ജില്ലാ സമ്മേളനത്തിലും കൊല്ലം എംഎല്‍എയയ്‌ക്കെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു. മുകേഷ് നിലവില്‍ എറണാകുളത്ത് സിനിമാ ഷൂട്ടിംഗിലാണുള്ളത്.
സിപിഎം സംസ്ഥാന സമ്മേളനവുമായി ബന്ധപ്പെട്ട് മുകേഷിന് അപ്രഖ്യാപിത വിലക്ക്  പാര്‍ട്ടി ഏര്‍പ്പെടുത്തിയെന്നാണ് സൂചന.

ലൈംഗികാരോപണക്കേസില്‍ കുറ്റപത്രം കൊടുത്തതോടെയാണ് മുകേഷിനെ മാറ്റിനിര്‍ത്താന്‍ തീരുമാനിച്ചത്. അപ്രഖ്യാപിത വിലക്കിനോട് സിപിഎം പ്രതികരിച്ചിട്ടില്ല. ഇതിനിടെ താന്‍ കൊച്ചിയില്‍ ഉണ്ടെന്ന് മുകേഷും പ്രതികരിച്ചു. സ്ഥലം എംഎല്‍എ എന്ന നിലയില്‍ സമ്മേളനത്തിന്റെ സംഘാടനത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കേണ്ട ആളായിരുന്നു എം മുകേഷ്. എന്നാല്‍ ഇന്നലെ മുതല്‍ പിബി അംഗങ്ങള്‍ വരെ എത്തിയിട്ടും മുകേഷിനെ അവിടെ എങ്ങും ആരും കണ്ടില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംസ്ഥാന സമ്മേളനം സംബന്ധിച്ച്‌ ഒരു പോസ്റ്റു പോലും അരിവാള്‍ ചുറ്റിക നക്ഷത്രത്തില്‍ മത്സരിച്ച്‌ വിജയിച്ച മുകേഷ് പങ്കുവച്ചിട്ടില്ല. മുകേഷിനെതിരെ ലൈംഗികാരോപണം വന്നപ്പോള്‍ തന്നെ എംഎല്‍എ സ്ഥാനം രാജിവയ്ക്കണം എന്നാണ് ആവശ്യം സിപിഎമ്മില്‍ ഉയര്‍ന്നത്.
സമാനമായ ആരോപണം വന്നപ്പോള്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ രാജിവച്ചില്ല എന്ന ന്യായീകരണം പറഞ്ഞ് മുകേഷിനെ സിപിഎം നേതൃത്വം സംരക്ഷിക്കുകയായിരുന്നു. ഇതു കൊല്ലത്ത് ഉപതിരഞ്ഞെടുപ്പ് ഒഴിവാക്കാന്‍ വേണ്ടി മാത്രമായിരുന്നു.

എന്നാല്‍ മുകേഷ് കുറ്റക്കാരനാണെന്ന് പോലീസ് കുറ്റപത്രം നല്‍കിയതോടെ പാര്‍ട്ടി വേദികളില്‍ നിന്ന് മാറ്റി നിര്‍ത്താന്‍ സിപിഎം തീരുമാനിച്ചു. എംഎല്‍എ എന്ന നിലയില്‍ പൊതുപരിപാടികളില്‍ മുകേഷിന് പങ്കെടുക്കാം എന്നാല്‍ പാര്‍ട്ടി വേദികളില്‍ നിന്നും മാറ്റി നിര്‍ത്താനായിരുന്നു തീരുമാനം. ഇത് അറിയാവുന്നത് കൊണ്ടാണ് പാര്‍ട്ടി വേദികളില്‍ മുകേഷ് എത്താത്തത്. എന്നാല്‍ സിപിഎം സമ്മേളന സമാപനത്തില്‍ മുകേഷ് പങ്കെടുത്തേക്കും. സിപിഎം ഘടകങ്ങളില്‍ ഒന്നും ഇല്ലാത്തതു കൊണ്ട് മുകേഷ് സിപിഎം സമ്മേളന പ്രതിനിധിയുമല്ല.

സമ്മേളനത്തിന്റെ ഭാഗമായിയുള്ള പ്രചരണ പരിപാടികളിലും മുകേഷിനെ പങ്കെടുപ്പിച്ചില്ല. എന്നാല്‍ വ്യക്തിപരമായ കാരണത്താലാണ് സമ്മേളനത്തില്‍ പങ്കെടുക്കാത്തതെന്നാണ് മുകേഷിനോട് അടുത്ത കേന്ദ്രങ്ങള്‍ നല്‍കുന്ന വിവരം. ഈ വിശദീകരണം പാര്‍ട്ടിയെ പ്രതിരോധത്തിലാക്കാതിരിക്കാന്‍ വേണ്ടിയാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കൊല്ലത്തെ സിപിഎം സ്ഥാനാര്‍ത്ഥിയായിരുന്നു മുകേഷ്. എന്‍കെ പ്രേമചന്ദ്രനെ മുകേഷ് തോല്‍പ്പിക്കുമെന്നും പ്രചരിപ്പിച്ചു. പക്ഷേ എന്‍കെപിയുടേത് വന്‍ വിജയമായിരുന്നു. അങ്ങനെ ഒരു കൊല്ലം മുമ്പ് സിപിഎമ്മിന് പ്രിയപ്പെട്ട വ്യക്തിയായിരുന്ന മുകേഷാണ് പെട്ടെന്ന് സിപിഎമ്മില്‍ നിന്നും അകലത്തിലാകുന്നത്.