play-sharp-fill
ബ്ലേഡ് കൊണ്ട് മാറിനു താഴെയും തലയിലും മുറിവുണ്ടാക്കി മരണം ഉറപ്പിച്ചു; രാത്രി മുഴുവന്‍ മൃതദേഹത്തിന് കാവലിരുന്നു:പ്രതിയുടെ വെളിപ്പെടുത്തൽ; യുവതിയുടെ ഫോണുമായി യുവാവിനെ പിടികൂടിയിട്ടും പോലീസ് വിട്ടയച്ച നടപടി ഗുരുതര വീഴ്ച;അപസ്മാരരോഗിയായ യുവതിയെ മല്‍പ്പിടിത്തത്തിനിടെ ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തിയെന്നാണ് കേസ്.

ബ്ലേഡ് കൊണ്ട് മാറിനു താഴെയും തലയിലും മുറിവുണ്ടാക്കി മരണം ഉറപ്പിച്ചു; രാത്രി മുഴുവന്‍ മൃതദേഹത്തിന് കാവലിരുന്നു:പ്രതിയുടെ വെളിപ്പെടുത്തൽ; യുവതിയുടെ ഫോണുമായി യുവാവിനെ പിടികൂടിയിട്ടും പോലീസ് വിട്ടയച്ച നടപടി ഗുരുതര വീഴ്ച;അപസ്മാരരോഗിയായ യുവതിയെ മല്‍പ്പിടിത്തത്തിനിടെ ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തിയെന്നാണ് കേസ്.

സ്വന്തം ലേഖകൻ
കൊല്ലം:ആളൊഴിഞ്ഞ റയില്‍വെ ക്വാര്‍ട്ടേഴ്സിലെത്തിച്ച്‌ യുവതിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി നാസു വെളിപ്പെടുത്തിയ കാര്യങ്ങൾ ഞെട്ടിപ്പിക്കുന്നത്.ബ്ലേഡ് കൊണ്ട് മാറിനു താഴെയും തലയിലും മുറിവുണ്ടാക്കി മരണം ഉറപ്പിച്ചു, രാത്രി മുഴുവന്‍ മൃതദേഹത്തിന് കാവലിരുന്നു,

പുറത്തുപോയി ബ്ലേഡുമായി തിരിച്ചെത്തിയാണ് യുവതിയുടെ മാറിനു താഴെയും തലയിലും മുറിവുണ്ടാക്കിയത്. മരണം ഉറപ്പാക്കാനാണ് ഇങ്ങനെ ചെയ്തതെന്നാണ് ഇയാള്‍ പൊലീസിനോട് പറഞ്ഞത്.

അടുത്ത ദിവസം പുലര്‍ച്ചെ അവിടെ നിന്നും പോയെങ്കിലും തൊട്ടടുത്ത ദിവസങ്ങളില്‍ തിരിച്ചെത്തി മൃതദേഹം പരിശോധിച്ചിരുന്നെന്നും ഇയാള്‍ വെളിപ്പെടുത്തി. വെളുപ്പിനെ തിരികെ പോകുമ്പോൾ യുവതിയുടെ ഫോണ്‍ താന്‍ കൊണ്ടുപോകുകയായിരുന്നെന്നും ഇയാള്‍ പറഞ്ഞു. ഇതാണ് പിന്നീട് പൊലീസ് പിടിച്ചെടുത്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചൊവ്വാഴ്ച രാത്രിയാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. കൊല്ലം ഫാത്തിമ കോളേജിന് എതിര്‍വശത്തെ ക്വാര്‍ട്ടേഴ്സില്‍ നഗ്നമായനിലയില്‍ കണ്ടെത്തിയ മൃതദേഹത്തിന് ആറുദിവസത്തോളം പഴക്കമുണ്ടായിരുന്നു.

തലയിലും മാറിനു താഴെയുമായി രണ്ടു മുറിവുകളുമുണ്ട്. യുവതിയുടെ അടിവസ്ത്രവും പാൻ്റ്സും ബാഗും മാത്രമായിരുന്നു സംഭവസ്ഥലത്തുനിന്നു ലഭിച്ചത്.

കഴിഞ്ഞ 29-ന് വൈകീട്ട് ബീച്ചില്‍വെച്ചാണ് യുവതിയും നാസുവും പരിചയപ്പെട്ടത്. തുടര്‍ന്ന് ഇയാള്‍ യുവതിയെ ആളൊഴിഞ്ഞ റെയില്‍വേ കെട്ടിടത്തില്‍ എത്തിച്ച്‌ ബലാത്സംഗം ചെയ്തു. അപസ്മാരരോഗിയായ യുവതിയെ മല്‍പ്പിടിത്തത്തിനിടെ ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തിയെന്നാണ് കേസ്.

ഇന്നലെ നാസുവിനെ കൊല്ലം ബീച്ച്‌, റെയില്‍വേ ക്വാര്‍ട്ടേഴ്സ് എന്നിവിടങ്ങളില്‍ കൊണ്ടുവന്ന് തെളിവെടുപ്പ് നടത്തി. യുവതിയുടെ കാണാതായ വസ്ത്രങ്ങള്‍ ക്വാര്‍ട്ടേഴ്സില്‍നിന്നു കണ്ടെത്തി. റിമാന്‍ഡ്‌ ചെയ്ത പ്രതിയെ അടുത്ത ദിവസങ്ങളില്‍ കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ ചോദ്യം ചെയ്യുമെന്ന് പോലീസ് പറഞ്ഞു.

കടയ്ക്കല്‍ സ്റ്റേഷനില്‍ പോക്സോ കേസില്‍ പ്രതിയാണ് നാസുവെന്ന് പോലീസ് പറഞ്ഞു. റെയില്‍വേ പരിസരത്തുനിന്ന് ഇരുമ്പുകമ്പി മോഷ്ടിച്ചതിന് തടവില്‍ കഴിഞ്ഞിട്ടുമുണ്ട്.

പുതുവത്സര രാത്രി കൊട്ടിയം പോലീസിന്റെ വാഹനപരിശോധനയ്ക്കിടെ സംശയകരമായി കണ്ട നാസുവിന്റെ പക്കല്‍നിന്ന് യുവതിയുടെ ഫോണ്‍ പിടിച്ചെടുത്തിരുന്നു. ഫോണ്‍ കളഞ്ഞുകിട്ടിയതാണെന്ന മൊഴി വിശ്വസിച്ച്‌ പെറ്റിക്കേസെടുത്ത് യുവാവിനെ വിട്ടയച്ചു. മൃതദേഹം കണ്ടെത്തിയതിനെ തുടര്‍ന്ന് നാസുവിനെ പോലീസ് വീണ്ടും കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തപ്പോഴാണ് സംഭവങ്ങളുടെ ചുരുളഴിഞ്ഞത്.

സൗന്ദര്യവര്‍ധകവസ്തുക്കള്‍ വീടുകളിലെത്തിച്ച്‌ വില്‍പ്പന നടത്തിയിരുന്ന യുവതി 29-ന് രാത്രി വൈകിയും വീട്ടിലെത്താത്തതിനെ തുടര്‍ന്ന് അമ്മ കുണ്ടറ പോലീസില്‍ പരാതി നല്‍കിയിരുന്നു. അന്വേഷണം നടക്കുന്നതിനിടെയാണ് ചൊവ്വാഴ്ച രാത്രി മൃതദേഹം കണ്ടെത്തിയത്. യുവതിയുടെ ഭര്‍ത്താവ് മൂന്നുവര്‍ഷംമുമ്ബ് വാഹനാപകടത്തില്‍ മരിച്ചു. അതിനുശേഷം ലോട്ടറി ടിക്കറ്റ്‌ വില്‍പ്പന നടത്തിയിരുന്നു. അമ്മയ്ക്കും കുട്ടികള്‍ക്കുമൊപ്പം വാടകയ്ക്ക് താമസിക്കുകയായിരുന്നു. മൂന്നുമാസം മുമ്പാണ് വീടുകള്‍തോറും കയറിയുള്ള സൗന്ദര്യവര്‍ധകവസ്തുക്കളുടെ വില്‍പ്പന ആരംഭിച്ചത്.

യുവതി കൊല്ലപ്പെട്ട സംഭവത്തില്‍ പോലീസിന് ഗുരുതര വീഴ്ച്ചയെന്ന ആരോപണം ശക്തമാണ്. കാണാതായ യുവതിയുടെ ഫോണുമായി യുവാവിനെ പിടികൂടിയിട്ടും പോലീസ് വിട്ടയച്ചതാണ് വീഴ്ചയുടെ ആക്കം കൂട്ടുന്നത്‌.

പുതുവത്സരാഘോഷത്തിനിടെ ബീച്ചില്‍നിന്ന് കളഞ്ഞുകിട്ടിയതാണ് ഫോണാണെന്നാണ് പ്രതി പോലീസിനോട് പറഞ്ഞത്. കാണാതായ സ്ത്രീയുടെ ഫോണുമായി ഒരാളെ സംശയകരമായ സാഹചര്യത്തില്‍ പിടികൂടിയിട്ടും പോലീസ് ഇയാളെ വിട്ടയയ്ക്കുകയായിരുന്നു.

പ്രതിയുടെ വാക്കുമാത്രം വിശ്വസിച്ചാണ്‌ അയാളെ വിട്ടയച്ചത്‌. യുവതിയുടെ തിരോധാനം സംബന്ധിച്ച്‌ കേസുള്ള കുണ്ടറ പോലീസിന് പ്രതിയെ കൈമാറിയിരുന്നെങ്കില്‍ കൊലപാതകവിവരം നേരത്തേ അറിയാമായിരുന്നു