
കൊല്ലത്ത് നവവധു ഭര്‍തൃഗൃഹത്തില്‍ തൂങ്ങി മരിച്ചു; ദമ്പതികള്‍ തമ്മില്‍ രാത്രി വഴക്ക് നടന്നതായി സൂചന; എട്ട് വര്‍ഷത്തെ പ്രണയത്തിന് ശേഷമുള്ള വിവാഹം അവസാനിച്ചത് ദുരന്തത്തില്‍; ടിപ്പര്‍ ലോറി ഡ്രൈവറായ ഭര്‍ത്താവ് പൊലീസ് കസ്റ്റഡിയില്‍
സ്വന്തം ലേഖകന്‍
കൊല്ലം : കൊല്ലം ശാസ്താംകോട്ടയില്‍ ഭര്‍ത്താവിന്റെ വീട്ടില്‍ നവവധുവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. നെടിയവിള രാജേഷ് ഭവനില്‍ രാജേഷിന്റെ ഭാര്യ ധന്യ ദാസ് ആണ് മരിച്ചത്. 21 വയസ്സായിരുന്നു.
പുലര്‍ച്ചെ വീടിന്റെ ജനല്‍ക്കമ്ബിയില്‍ തൂങ്ങിയ നിലയിലാണ് ധന്യാദാസിന്റെ മൃതദേഹം കണ്ടെത്തുന്നത്. ഇരുവരും തമ്മില്‍ കഴിഞ്ഞ രാത്രി വഴക്ക് ഉണ്ടായിരുന്നതായി പൊലീസിന് വിവരം ലഭിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

രണ്ടു മാസം മുമ്ബായിരുന്നു കുണ്ടറ പേരയം സ്വദേശിയായ ധന്യാദാസും നെടിയവിള സ്വദേശിയായ രാജേഷും തമ്മിലുള്ള വിവാഹം നടന്നത്. നേരത്തെ ഒരു ജൂവലറിയിലെ സെയില്‍സ് റപ്രസന്ററ്റീവായിരുന്നു ദിവ്യ. ടിപ്പര്‍ ലോറി ജോലിക്കാരനാണ് രാജേഷ്.
യുവതിയുടെ വീട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് രാജേഷിനെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ആത്മഹത്യാണോ കൊലപാതകമാണോ എന്നതില്‍ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചശേഷമേ വ്യക്തത വരികയുള്ളൂ എന്ന് പൊലീസ് അറിയിച്ചു. മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്കായി ആശുപത്രിയിലേക്ക് മാറ്റി.