വീണ്ടും തെരുവ് നായ ആക്രമണം; കൊല്ലത്ത് അയ്യപ്പഭക്തരടക്കം ഏഴ് പേര്‍ക്ക് കടിയേറ്റു

Spread the love

സ്വന്തം ലേഖിക

കൊല്ലം: കുളത്തൂപ്പുഴയില്‍ അയ്യപ്പഭക്തരടക്കം ഏഴ് പേര്‍ക്ക് തെരുവ് നായയുടെ കടിയേറ്റു.

കുളത്തൂപ്പുഴ ശ്രീധര്‍മ്മ ശാസ്താ ക്ഷേത്രത്തിനടുത്തുവച്ചാണ് നായ ആക്രമിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തമിഴ്‌നാട്ടില്‍ നിന്നെത്തിയ അയ്യപ്പഭക്തര്‍ക്കാണ് കടിയേറ്റത്.

അഞ്ചുപേരെ കുളത്തൂപ്പുഴ ആശുപത്രിയിലും സാരമായി പരിക്കേറ്റ രണ്ടുപേരെ പുനലൂര്‍ താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

വൈകിട്ട് അഞ്ചരയോടെ കുളത്തുപ്പുഴ ശ്രീധർമ്മ ശാസ്താ ക്ഷേത്രത്തിനടുത്തു വച്ചായിരുന്നു തെരുവ് നായയുടെ ആക്രമണം.