video
play-sharp-fill
കൊല്ലത്ത് കോൺവെന്റ് കിണറ്റിൽ കന്യാസ്ത്രീയെ മരിച്ച നിലയിൽ കണ്ടെത്തി ; മൃതദേഹം കിണറ്റിലുണ്ടാകുമെന്ന് ആത്മഹത്യാകുറിപ്പ് : മൃതദേഹം കണ്ടെത്തിയത് രാവിലെ പ്രാർത്ഥനയ്ക്ക്  എത്താതിരുന്നതിനെ തുടർന്ന് നടത്തിയ പരിശോധനയിൽ

സ്വന്തം ലേഖകൻ

കൊല്ലം: കുരീപ്പുഴ കോൺവെന്റ് കിണറ്റിൽ കന്യാസ്ത്രീയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. പാവുമ്പ സ്വദേശിനിയായ മേബിൾ ജോസഫിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

ഇന്ന് രാവിലെ കന്യാസ്ത്രീ പ്രാർത്ഥനയ്ക്ക് എത്താത്തതിനെ തുടർന്ന് പരിശോധന നടത്തുകയായിരുന്നു. പരിശോധനയിൽ ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയതിന് പിന്നാലെ മൃതദേഹം കണ്ടെത്തുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മൃതദേഹം കിണറ്റിലുണ്ടാകുമെന്നാണ് ആത്മഹത്യാ കുറിപ്പിലുണ്ടായിരുന്നത്. കന്യാസ്ത്രീയുടെ മുറിയിൽ നിന്നാണ് ആത്മഹത്യ കുറിപ്പ് കണ്ടെത്തിയത്.

ശാരീരിക ബുദ്ധിമുട്ട് സഹിക്കാൻ കഴിയാത്തതിനാലാണ് ജീവനൊടുക്കുന്നതെന്ന് ആത്മഹത്യ കുറിപ്പിൽ പറയുന്നു.

ആർ.ഡി.ഒയുടെ സാന്നിധ്യത്തിൽ കിണറ്റിൽ നിന്ന് മൃതദേഹം പുറത്തെടുത്ത് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കും.