video
play-sharp-fill

കൊല്ലം ഉമയനല്ലൂരിൽ സ്കൂൾ ബസ് മറിഞ്ഞ് 18 കുട്ടികൾക്ക് പരിക്ക്; അമിതവേ​ഗതയിലെത്തിയ ബസ് നിയന്ത്രണം നഷ്ടപ്പെട്ട് സമീപത്തെ മതിലിലിടിച്ച് മറിയുകയായിരുന്നു

കൊല്ലം ഉമയനല്ലൂരിൽ സ്കൂൾ ബസ് മറിഞ്ഞ് 18 കുട്ടികൾക്ക് പരിക്ക്; അമിതവേ​ഗതയിലെത്തിയ ബസ് നിയന്ത്രണം നഷ്ടപ്പെട്ട് സമീപത്തെ മതിലിലിടിച്ച് മറിയുകയായിരുന്നു

Spread the love

സ്വന്തം ലേഖകൻ

കൊല്ലം : ഉമയനല്ലൂരിൽ സ്കൂൾ ബസ് മതിലിൽ ഇടിച്ച് മറിഞ്ഞുണ്ടായ അപകടത്തിൽ പതിനെട്ട് കുട്ടികൾക്ക് പരിക്ക്. മയ്യനാട് ഹയർസെക്കന്ററി സ്കൂളിലെ കുട്ടികൾ സഞ്ചരിച്ച സ്വകാര്യ സ്‌കൂൾ ബസാണ് മറിഞ്ഞത്.

ആരുടെയും പരിക്ക് സാരമുള്ളതല്ലന്നാണ് പ്രാഥമിക വിവരം. പരിക്കേറ്റ 18 കുട്ടികളെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അമിതവേ​ഗതയിലെത്തിയ ബസ് നിയന്ത്രണം നഷ്ടപ്പെട്ട് മതിലിൽ ഇടിച്ച് മറിഞ്ഞാണ് അപകടമുണ്ടായത്. നാട്ടുകാർ ചേർന്ന് രക്ഷാപ്രവർത്തനം നടത്തിയാണ് കുട്ടികളെ ആശുപത്രിയിലേക്ക് എത്തിച്ചത്. കൊട്ടിയം പൊലീസ് സംഭവസ്ഥലത്തെത്തി.