video
play-sharp-fill

കൊല്ലത്ത് ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട പ്ലസ് വൺ വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സം​ഗത്തിനിരയാക്കി; മൂന്നുപേര്‍ അറസ്റ്റില്‍; പിടിയിലായവർ നിരവധി ക്രിമിനൽ കേസിലെ പ്രതികൾ

കൊല്ലത്ത് ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട പ്ലസ് വൺ വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സം​ഗത്തിനിരയാക്കി; മൂന്നുപേര്‍ അറസ്റ്റില്‍; പിടിയിലായവർ നിരവധി ക്രിമിനൽ കേസിലെ പ്രതികൾ

Spread the love

സ്വന്തം ലേഖകൻ

കൊല്ലം: ഇൻസ്റ്റ​ഗ്രാം വഴി പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തില്‍ മൂന്നുപേര്‍ അറസ്റ്റില്‍. പെരുമാതുറ സ്വദേശികളായ ജസീര്‍, നൗഫല്‍, നിയാസ് എന്നിവരാണ് പിടിയിലായത്. പ്രതികളായ ജസീറും നൗഫലും നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതികളാണ്.

കുണ്ടറ സ്വദേശിനിയായ പെണ്‍കുട്ടിയെ ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട പ്രതികൾ നേരില്‍ കാണണമെന്ന് ആവശ്യപ്പെട്ടു. പ്രതികള്‍ പെൺകുട്ടിയെ കാറില്‍ പാലോടുള്ള വീട്ടിലെത്തിക്കുകയും കൂട്ടബലാത്സംഗം ചെയ്യുകയുമായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേസിലെ മുഖ്യപ്രതിയായ ജസീര്‍ കഠിനംകുളം പൊലീസ് സ്റ്റേഷനില്‍ കൊലപാതകം പിടിച്ചുപറി അടക്കമുള്ള കേസുകളില്‍ പ്രതിയാണ്.

പാലോടുള്ള വീട് പ്രതികള്‍ മുമ്പും ഇത്തരം കുറ്റകൃത്യങ്ങള്‍ക്ക് ഉപയോഗിച്ചിരുന്നതായും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ വിശദമായ അന്വേഷണം നടത്തിവരികയാണെന്ന് പൊലീസ് അറിയിച്ചു.