കൊല്ലം റെയില്‍വേ സ്റ്റേഷനില്‍ ട്രെയിനുകള്‍ നേര്‍ക്കുനേര്‍;രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍
സ്വന്തം ലേഖകൻ
കൊല്ലം: സിഗ്‌നല്‍ തെറ്റി കൊല്ലം റെയില്‍വേ സ്റ്റേഷനില്‍ രണ്ട് ട്രെയിനുകള്‍ നേര്‍ക്കുനേര്‍ വന്ന സംഭവത്തില്‍ രണ്ടു ജീവനക്കാര്‍ക്ക് സസ്പെന്‍ഷന്‍. ഷണ്ടിങ് പോയിന്റ്സ്മാനെയും ഷണ്ടിങ് മാസ്റ്ററെയുമാണ് സസ്പെന്‍ഡ് ചെയ്തത്. റെയില്‍വേ ഡിവിഷനല്‍ ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ തിങ്കളാഴ്ച രാവിലെ അന്വേഷണം നടക്കും.
ശനിയാഴ്ച വൈകീട്ട് ആറിന് 13ാം ട്രാക്കിലേക്ക് പോകേണ്ട കായംകുളത്തുനിന്ന് വന്ന ഗുഡ്സ് ട്രെയിനിന് ട്രാക്ക് 12ലേക്കാണ് സിഗ്‌നല്‍ ലഭിച്ചത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
റെയില്‍വേ ഉദ്യോഗസ്ഥരെത്തി ട്രെയിന്‍ പിന്നിലേക്കെടുത്ത ശേഷം 13 ാം ട്രാക്കിലേക്ക് മാറ്റി. സംഭവത്തെ തുടര്‍ന്ന് അരമണിക്കൂര്‍ ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടിരുന്നു.
ട്രാക്കില്‍ റേക്ക് കിടക്കുന്നതുകണ്ട ഗുഡ്സ് ട്രെയിനിന്റെ ലൊക്കോപൈലറ്റ് ട്രെയിന്‍ നിര്‍ത്തിയതിനാല്‍ അപകടമൊഴിവായി.
Third Eye News Live
0
Tags :