കൊല്ലത്ത് പൊലീസിന് നേരെ വടിവാള്‍ വീശിയ കേസ്; ഗുണ്ടകളുടെ സഹായി പിടിയില്‍; അന്‍പതംഗ പൊലീസ് സംഘം പ്രതികള്‍ക്കായി തെരച്ചില്‍ തുടരുന്നു
സ്വന്തം ലേഖിക
കൊല്ലം: പൊലീസിന് നേരെ ഗുണ്ടകള്‍ വടിവാള്‍ വീശിയ സംഭവത്തില്‍ ഒരാള്‍ പിടിയില്‍.
ഗുണ്ടകള്‍ക്ക് വിവരങ്ങള്‍ കൈമാറിയിരുന്നയാളാണ് പിടിയിലായത്.
അടൂര്‍ റെസ്റ്റ് ഹൗസ് മര്‍ദനക്കേസിലെ പ്രതികളായ ആന്റണി ദാസ്, ലിയോ പ്ലാസിഡ് എന്നിവരാണ് പൊലീസിന് നേരെ വടിവാള്‍ വീശിയത്.
ഇവര്‍ ഒളിവിലാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
വിവിധ പൊലീസ് സ്റ്റേഷനുകളിലെ അന്‍പതംഗ പൊലീസ് സംഘമാണ് ഗുണ്ടകള്‍ക്കായി തെരച്ചില്‍ നടത്തുന്നത്. ഇന്നലത്തെ പരിശോധനയിലും പ്രതികളെ കണ്ടെത്താനായിരുന്നില്ല.
റെസ്റ്റ് ഹൗസ് മര്‍ദന കേസില്‍ ആന്റണിയേയും ലിയോയേയും പിടികൂടാനായി ശനിയാഴ്ച കൊല്ലം പടപ്പക്കരയില്‍ എത്തിയപ്പോഴായിരുന്നു ഇവര്‍ പൊലീസിന് നേരെ വടിവാള്‍ വീശിയത്.
വീട് വളഞ്ഞ് പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ പ്രതികള്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു. പിന്നാലെ ഓടിയപ്പോള്‍ പ്രതികള്‍ പൊലീസിന് നേരെ വടിവാള്‍ വീശി.
തുടര്‍ന്ന് പൊലീസ് പ്രതികള്‍ക്ക് നേരെ വെടിയുതിര്‍ത്തെങ്കിലും ആര്‍ക്കും പരിക്കേറ്റിട്ടില്ല. രണ്ട് പേരും കായലില്‍ ചാടി രക്ഷപ്പെടുകയും ചെയ്‌തു.