കൊല്ലത്ത് പ്ലസ് ടൂ വിദ്യാർത്ഥിനിയുടെ ആത്മഹത്യ; വാട്‌സ്ആപ്പ് സന്ദേശങ്ങൾ പുറത്തുവിടുമെന്നു ഭീഷണിപെടുത്തിയതിനെ തുടർന്ന്; പ്രവീണിലേക്ക് അന്വേഷണ ഉദ്യോഗസ്ഥർ എത്തിയത് സൈബർ സെല്ലിന്റെ സഹായത്തോടെ; പോക്സോ, ആത്മഹത്യാ പ്രേരണക്കുറ്റം തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് അറസ്റ്റ്
സ്വന്തം ലേഖകൻ
കൊല്ലം: ചടയമംഗലത്ത് പ്ലസ് ടു വിദ്യാർഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ യുവാവ് പിടിയിൽ. പോരേടം സ്വദേശി പ്രവീൺ ആണ് അറസ്റ്റിലായത്.
അറസ്റ്റിലായ പ്രവീൺ പെൺകുട്ടിയുമായി രണ്ടു വർഷമായി സൗഹൃദത്തിലായിരുന്നു. എന്നാൽ പിന്നീട് പെൺകുട്ടി ഇതിൽ നിന്നും പിന്മാറി. എന്നാൽ യുവാവ് പെൺകുട്ടിയെ നിരന്തരം ഫോണിലൂടെയും നേരിട്ടും ഭീഷണിപ്പെടുത്തിയിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പ്രവീണിന്റെ ശല്യം കൂടിയപ്പോൾ പെൺകുട്ടിയുടെ വീട്ടുകാർ യുവാവിനെ വിലക്കി. എന്നാൽ വാട്‌സ്ആപ്പ് സന്ദേശങ്ങൾ പുറത്തുവിടുമെന്നു ഭീഷണിപെടുത്തിയതിനെ തുടർന്ന് മാനസിക സമ്മർദ്ദത്തിലായ പെൺകുട്ടി ആത്മഹത്യ ചെയ്യുകയായിരുന്നു. സൈബർ സെല്ലിന്റെ സഹായത്തോടെയാണ് പോലീസ് പ്രതിയിലേക്ക് എത്തിയത്.
ഈ മാസം പതിമൂന്നാം തീയതി വൈകിട്ടാണ് പെൺകുട്ടിയെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. പ്രവീണിനെ ചടയമംഗലത്തു നിന്നും ഇന്നലെ രാത്രിയാണ് പോലീസ് പിടികൂടിയത്. യുവാവിനെതിരെ പോക്സോ, ആത്മഹത്യാ പ്രേരണക്കുറ്റം തുടങ്ങിയ വകുപ്പുകൾ ചുമത്തി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.