video
play-sharp-fill
കൊല്ലം നെടുവത്തൂരിൽ വയോധികയെ പഞ്ചായത്ത് സെക്രട്ടറി മർദ്ദിച്ചതായി പരാതി ; ആരോപണം നിഷേധിച്ച് പഞ്ചായത്ത് സെക്രട്ടറി; ഇരുകൂട്ടരുടെയും പരാതിയിൽ അന്വേഷണവുമായി കൊട്ടാരക്കര പോലീസ്

കൊല്ലം നെടുവത്തൂരിൽ വയോധികയെ പഞ്ചായത്ത് സെക്രട്ടറി മർദ്ദിച്ചതായി പരാതി ; ആരോപണം നിഷേധിച്ച് പഞ്ചായത്ത് സെക്രട്ടറി; ഇരുകൂട്ടരുടെയും പരാതിയിൽ അന്വേഷണവുമായി കൊട്ടാരക്കര പോലീസ്

സ്വന്തം ലേഖകൻ

കൊല്ലം: നെടുവത്തൂർ ഗ്രാമപഞ്ചായത്ത് ഓഫിസിൽ വയോധികയെ പഞ്ചായത്ത് സെക്രട്ടറി മർദ്ദിച്ചതായി പരാതി. ഇന്ന് ഉച്ചയ്ക്കായിരുന്നു സംഭവം. കോട്ടാത്തല സ്വദേശിനി കൃഷ്ണകുമാരിയാണ് പരാതിക്കാരി.

പുരയിടത്തിന് മതിൽ കെട്ടുന്നത്തിനുള്ള പെർമിറ്റിനായി അപേക്ഷ നൽകിയിരുന്നുവെന്നും മൂന്ന് മാസമായി പഞ്ചായത്ത് ഓഫീസിൽ കയറിയിറങ്ങുകയാണെന്നും കൃഷ്ണകുമാരി പറഞ്ഞു. സെക്രട്ടറിയെ ഉപരോധിക്കാൻ ശ്രമിച്ചപ്പോൾ കയ്യേറ്റം ചെയ്യുകയായിരുന്നുവെന്നാണ് വയോധികയുടെ ആരോപണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാൽ കൃഷ്ണകുമാരി തന്നെ കയ്യേറ്റം ചെയ്യുകയായിരുന്നുവെന്നാണ് പഞ്ചായത്ത് സെക്രട്ടറിയുടെ വാദം. ഇരുവരും കൊട്ടാരക്കര പൊലീസിൽ പരാതി നൽകി.