കൊല്ലം സ്വദേശി ഹൃദയാഘാതം മൂലം റിയാദിൽ മരിച്ചു; ശാരീരിക അസ്വസ്ഥതകൾ മൂലം സ്വകാര്യ ക്ലിനിക്കിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല

Spread the love

റിയാദ്: മലയാളി യുവാവ് റിയാദിൽ മരിച്ചു. തിരുവനന്തപുരം ജില്ലയിലെ വെഞ്ഞാറമൂടില്‍ ഇപ്പോൾ താമസിക്കുന്ന കൊല്ലം ജില്ലയിലെ അഞ്ചൽ ഏരൂര്‍ ഭാരതീപുരം സ്വദേശി അനീഷ് അമീര്‍ കണ്ണ് (41) ആണ്​ മരിച്ചത്​.

ശാരീരിക അസ്വസ്ഥത കാരണം ബത്ഹയിലെ സ്വകാര്യ ക്ലിനിക്കിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണകാരണം.

ഭാര്യ: സുബീന. രണ്ട് മക്കളുണ്ട്. റിയാദ് അല്‍രാജ്ഹി മസ്ജിദില്‍ മയ്യിത്ത് നമസ്‌കാരത്തിന് ശേഷം നസീമിലെ ഹയ്യുൽ സലാം മഖ്​ബറയിൽ ഖബറടക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സാമൂഹിക പ്രവര്‍ത്തകരായ ശിഹാബ് കൊട്ടുകാട്, കുഞ്ഞാപ്പു, അസ്​ലഹ്, ഹാതിം എന്നിവര്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ രംഗത്തുണ്ടായിരുന്നു.