
വഴിതർക്കത്തെ തുടർന്ന് ദമ്പതികളെ തടഞ്ഞു നിർത്തി മർദ്ദിച്ചു ; അയൽവാസിക്കും മകൾക്കും എതിരെ പരാതി
കൊല്ലം : ദമ്പതികളെ അയല്‍വാസികൾ ക്രൂരമർദ്ദനത്തിനിരയാക്കിയതായ് പരാതി. വെളിനല്ലൂർ സ്വദേശി വിജയൻ, മിനി ദമ്ബതികള്‍ക്കാണ് അയല്‍വാസി കബീറില്‍ നിന്നും ക്രൂരമർദ്ദനം ഏറ്റത്.
പട്ടികജാതി വിഭാഗത്തിലുള്ള ദമ്ബതികളെ ജാതിപേര് വിളിച്ച് ക്രൂരമായി മർദ്ദിക്കുകയും അവഹേളിക്കുകയും ചെയ്തതായി പരാതിയില്‍ പറയുന്നു.
ബൈക്കില്‍ വരുകയായിരുന്ന വിജയനെയും ഭാര്യ മിനിയെയും വഴിയില്‍ തടഞ്ഞുനിർത്തി കമ്ബിവടിയും ഹെല്‍മറ്റും ഉപയോഗിച്ച് മർദ്ദിച്ചു എന്നാണ് പരാതി. മർദ്ദനത്തില്‍ കാലിന് പരുക്കേറ്റ മിനിയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ പ്രവേശിപ്പിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

തൊഴിലുറപ്പിന് പോകുന്നതിനിടെയാണ് അയല്‍വാസിയായ കബീറും മക്കളും ചേർന്ന് മർദ്ദിച്ചതെന്നാണ് പരാതിയില്‍ പറയുന്നത്.
വർഷങ്ങളായി നിലനില്‍ക്കുന്ന വഴിതർക്കമാണ് മർദ്ദനത്തിന് കാരണം. 2001 മുതല്‍ ഈ കുടുംബത്തില്‍ നിന്നും ഭീഷണി നേരിടുന്നതായും ദമ്ബതികള്‍ പറഞ്ഞു.