video
play-sharp-fill

ബന്ധുവിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ വീഡിയോ എടുത്ത് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ച ശേഷം യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു ; നാടിനെ നടുക്കിയ കൊലപാതകത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു

ബന്ധുവിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ വീഡിയോ എടുത്ത് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ച ശേഷം യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു ; നാടിനെ നടുക്കിയ കൊലപാതകത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു

Spread the love

സ്വന്തം ലേഖകൻ

കൊല്ലം : ഇതരസംസ്ഥാന തൊളിലാളിയായ ബന്ധുവിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ വീഡിയോ എടുത്ത ശേഷം സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചു. തുടർന്ന് യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

പത്തൊൻപതുകാരനായ അസം സ്വദേശി അബ്ദുൽ അലിയാണ് സുഹൃത്തും ബന്ധുവുമായ ജലാലുദീനെ ( 26) കഴുത്തറത്തു കൊന്നശേഷം മൃതദേഹത്തിന്റെ ദൃശ്യങ്ങളും ഹിന്ദി പാട്ടും സംഭാഷണവും ചേർത്ത് ലൈക്കിൽ വീഡിയോ പോസ്റ്റ്‌ചെയ്തത്. കൊല്ലപ്പെട്ട ജലാലുദീന്റെ ഫോണിൽ നിന്നാണ് കൊലപാതക വീഡിയോയയും പോസ്റ്റ് ചെയ്തത്. പൊലീസ് റൂമിലെത്തുമ്പോഴും അബ്ദുൽ അലി ഫോണിൽ വീഡിയോ ദ്യശ്യങ്ങൾ പകർത്തുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ ദിവസമാണ് നാടിനെ നടുക്കിയ കൊലപാതകം അരങ്ങേറിയത്.ക്രൂരമായ കൊലപാതകം നടത്താനുള്ള കാര്യം അന്വേഷിക്കുകയാണ് അഞ്ചൽ പോലീസ്. കൊലനടത്തിയ അബ്ദുൽ അലി അടിയന്തര ശസ്ത്രക്രിയയ്ക്കുശേഷം ഇപ്പോൾ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ അത്യാഹിതവിഭാഗത്തിൽ ചികിത്സയിലാണ്.ഇയാൾ കഴുത്തറത്ത് ആത്മഹത്യയ്ക്ക് ശ്രമിച്ചതിനാൽ സംസാരിക്കാൻ കഴിയില്ല.മരിച്ച ജലാലുദീന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനുശേഷം നാട്ടിലേക്ക് അയച്ചു