play-sharp-fill
സമയക്രമത്തെ ചൊല്ലിയുള്ള തര്‍ക്കം; കൊല്ലം കുണ്ടറയിൽ സ്വകാര്യ ബസ് ജീവനക്കാർ തമ്മിൽ സംഘര്‍ഷം; ഒരു ബസിലേക്ക് മറ്റൊരു ബസ്  ഇടിച്ചുകയറ്റി ; രണ്ടു ബസുകളിലേയും യാത്രക്കാര്‍ രക്ഷപെട്ടത് തലനാരിഴയ്ക്ക്; ബസ് ജീവനക്കാർ പൊലീസ് കസ്റ്റഡിയിൽ

സമയക്രമത്തെ ചൊല്ലിയുള്ള തര്‍ക്കം; കൊല്ലം കുണ്ടറയിൽ സ്വകാര്യ ബസ് ജീവനക്കാർ തമ്മിൽ സംഘര്‍ഷം; ഒരു ബസിലേക്ക് മറ്റൊരു ബസ് ഇടിച്ചുകയറ്റി ; രണ്ടു ബസുകളിലേയും യാത്രക്കാര്‍ രക്ഷപെട്ടത് തലനാരിഴയ്ക്ക്; ബസ് ജീവനക്കാർ പൊലീസ് കസ്റ്റഡിയിൽ

കൊല്ലം: കുണ്ടറയിൽ സ്വകാര്യ ബസ് ജീവനക്കാർ തമ്മിലുണ്ടായ സംഘര്‍ഷത്തിനൊടുവിൽ ഒരു ബസിലേക്ക് മറ്റൊരു ബസ് ഇടിച്ചുകയറ്റി. സമയക്രമത്തെ ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടർന്നാണ് സംഭവം. മനപൂര്‍വം ഇടിപ്പിച്ച ബസിലെ യാത്രക്കാര്‍ അപകടത്തില്‍പെടാതെ രക്ഷപ്പെട്ടത് തലനാരിഴക്ക്. ബസ് ഇടിച്ചു കയറ്റുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നു.

ഇവര്‍ മാരകായുധങ്ങളുപയോഗിച്ചും ഏറ്റുമുട്ടുന്നത് പതിവാണെന്ന് നാട്ടുകാര്‍ പറയുന്നു.മയക്കുമരുന്നും മദ്യവും ഉപയോഗിച്ചാണ് പല ജീവനക്കാരും വഴിയില്‍ മല്‍സരം നടത്തുന്നത്. ഓടുന്ന ബസുകള്‍ പരസ്പരം ഉ രസുന്നതും പതിവ് അക്രമമാണ്.

സംഭവവുമായി ബന്ധപ്പെട്ട് നാലുപേരെ കസ്റ്റഡിയില്‍ എടുത്തതായി പോലീസ് അറിയിച്ചു.അന്നൂര്‍ എന്ന ബസ് പുറകോട്ട് എടുത്ത് മറ്റേ ബസിലേക്ക് ഇടിക്കുകയായിരുന്നു. തിരിച്ച്‌ ഇടിക്കാന്‍ ആരോ ജീവനക്കാരന്‍ നിര്‍ദേശിക്കുന്നുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാല്‍ യാത്രക്കാരിലാരോവിഡിയോ ഷൂട്ട് ചെയ്തതിനാല്‍ ഒരുഭാഗം അക്രമത്തിന് മുതിര്‍ന്നില്ല. പലതവണ ജീവനക്കാര്‍ തമ്മില്‍ വഴക്കിട്ടതായി യാത്രക്കാര്‍ പറഞ്ഞു.

കുണ്ടറ പോലിസ് ഇരുബസുകളും കസ്റ്റഡിയിലെടുത്തു. ജീവനക്കാരായ സുധിരാജ്, വിജയകുമാര്‍, സന്തോഷ്, ഷാനവാസ് എന്നിവരെയാണ് അറസ്റ്റുചെയ്തത്. നരഹത്യാശ്രമത്തിന് പോലിസ് കേസെടുത്തിട്ടുണ്ട്.

സംഭവംഅറിഞ്ഞ ഉടന്‍ കൊല്ലത്ത് നിന്നും ആര്‍ടിഒ, വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ അസിസ്റ്റന്‍റ് വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ എന്നിവരടങ്ങിയ സംഘം കുണ്ടറ പോലീസ് സ്റ്റേഷനില്‍ എത്തി. ഡ്രൈവര്‍മാര്‍ ഉള്‍പ്പെടെയുള്ള ബസ് ജീവനക്കാരുടെ ലൈസന്‍സ് റദ്ദു ചെയ്യുമെന്ന് ആര്‍ടിഒ പറഞ്ഞു.