കൊല്ലത്ത് ആല്‍ത്തറയില്‍ പെണ്‍കുട്ടികള്‍ ഇരിക്കുന്നത് വിലക്കി ബോര്‍ഡ് സ്ഥാപിച്ചു; ഒന്നിച്ചിരുന്ന് പ്രതിഷേധമറിയിച്ച്‌ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍; ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

Spread the love

സ്വന്തം ലേഖിക

കൊല്ലം: ശാസ്താംകോട്ട ടൗണില്‍ പെണ്‍കുട്ടികള്‍ക്ക് ആല്‍ത്തറയില്‍ ഇരിക്കാന്‍ വിലക്കേര്‍പ്പെടുത്തി ബോര്‍ഡ് സ്ഥാപിച്ചു.

ദിവസങ്ങള്‍ക്ക് മുന്‍പ് പ്രത്യക്ഷപ്പെട്ട ബോര്‍ഡ് ശ്രദ്ധയില്‍പ്പെട്ടതിന് പിന്നാലെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തി. വിവാദ ബോര്‍ഡ് സ്ഥാപിച്ച ആല്‍ത്തറയില്‍ പെണ്‍കുട്ടികളോടൊപ്പം ഇരിക്കുന്നതിന്റെ ചിത്രങ്ങള്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ശാസ്താംകോട്ട കോളേജ് റോഡിന് സമീപമുള്ള ആല്‍ത്തറയിലാണ് വിവാദ ബോര്‍ഡ് പ്രത്യക്ഷപ്പെട്ടത്. ഇവിടെ വിളക്ക് തെളിയിക്കുകയും ഉത്സവത്തിന് ഇറക്കി പൂജ നടത്തുന്ന പതിവുമുണ്ട്. ഇവിടെയുണ്ടായിരുന്ന ആല്‍ നശിച്ചതിന് പിന്നാലെ മുറിച്ച്‌ മാറ്റിയിരുന്നു.

മുറിച്ച്‌ മാറ്റിയ സ്ഥലത്ത് ശിവലിംഗ രൂപത്തിലുള്ള കല്ല് കണ്ടെത്തിയതിന് പിന്നാലെ തര്‍ക്കം ഉടലെടുത്തിരുന്നു. സംഘര്‍ഷാവസ്ഥയെ തുട‌ര്‍ന്ന് കല്ല് തഹസീല്‍ദാ‌ര്‍ ഏറ്റെടുത്ത് വില്ലേജ് ഓഫീസില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഇതേ സ്ഥലത്താണ് പെണ്‍കുട്ടികള്‍ ഇരിക്കുന്നതില്‍ വിലക്കേര്‍പ്പെടുത്തിയ ബോര്‍ഡ് പ്രത്യക്ഷപ്പെട്ടത്.

ബോര്‍ഡ് സ്ഥാപിച്ചതില്‍ പ്രതിഷേധമറിയിക്കാനായി കുടുംബസമേതമായി യെത്തിയ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ആല്‍ത്തറയ്ക്ക് മുന്നിലിരിക്കുന്ന ചിത്രം സാമൂഹ്യ മാദ്ധ്യമത്തില്‍ പങ്കുവെയ്ക്കുകയായിരുന്നു.

അതോടൊപ്പം പെണ്‍കുട്ടികളെ വിലക്കുന്ന ബോര്‍ഡ് കീറി എറിഞ്ഞതായും ‘എല്ലാവര്‍ക്കും ഇരിക്കാം’ എന്ന് പുതിയ ബോര്‍ഡ് തൂക്കിയെന്നും ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പോസ്റ്റില്‍ കുറിച്ചു.