video
play-sharp-fill

കൊല്ലം എഴുകോണില്‍ ഗാന്ധി പ്രതിമയുടെ തല അറുത്തുമാറ്റിയ നിലയില്‍ ; അക്രമികളെ കണ്ടെത്തണമെന്ന ആവശ്യവുമായി കോൺ​ഗ്രസ് പരാതി നല്കി

കൊല്ലം എഴുകോണില്‍ ഗാന്ധി പ്രതിമയുടെ തല അറുത്തുമാറ്റിയ നിലയില്‍ ; അക്രമികളെ കണ്ടെത്തണമെന്ന ആവശ്യവുമായി കോൺ​ഗ്രസ് പരാതി നല്കി

Spread the love

കൊല്ലം: കൊല്ലം എഴുകോണില്‍ കോണ്‍ഗ്രസ് സ്ഥാപിച്ച ഗാന്ധി പ്രതിമയുടെ തല അറുത്തുമാറ്റിയ നിലയില്‍. ഇലഞ്ഞിക്കോട് ജംഗ്ഷനില്‍ സ്ഥാപിച്ച പ്രതിമയാണ് തകര്‍ത്തത്. തിങ്കളാഴ്ച കൊടിക്കുന്നില്‍ സുരേഷ് എംപി ഉദ്ഘാടനം നടത്താനിരിക്കെയാണ് രാത്രിയില്‍ പ്രതിമ നശിപ്പിച്ചത്.

നേരത്തെ ഇവിടെയുണ്ടായിരുന്ന ഗാന്ധി സ്മൃതിമണ്ഡപം തകര്‍ത്തതിനെത്തുടര്‍ന്നാണ് എഴുകോണ്‍ കോണ്‍ഗ്രസ്സ് മണ്ഡലം കമ്മറ്റി പുതിയ പ്രതിമ സ്ഥാപിച്ചത്. രണ്ട് ദിവസം മുമ്പ് പ്രതിമയുടെ കണ്ണാടി കാണാതായിരുന്നു.

പ്രതിമ തകര്‍ത്തവരെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാക്കള്‍ എഴുകോണ്‍ പൊലീസില്‍ പരാതി നല്‍കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group