ബസിനുള്ളിൽ നിന്ന് പുറത്തേക്ക് വീഴാൻ തുടങ്ങിയ യുവാവിനെ ഒറ്റ കയ്യിൽ പിടിച്ച് കയറ്റി ബസ് കണ്ടക്ടർ

Spread the love

കൊല്ലം: സ്വകാര്യ ബസിനുള്ളിൽ നിന്ന് പുറത്തേക്ക് വീഴാൻ തുടങ്ങിയ യാത്രക്കാരനെ കൈ പിടിച്ചു രക്ഷപ്പെടുത്തി കണ്ടക്ടർ. കൊല്ലം കരാളിമുക്കിൽ വ്യാഴാഴ്ച നടന്ന സംഭവത്തിന്റെ ദൃശ്യം ‘ദൈവത്തിന്റെ കൈ’ എന്ന ഹാഷ് ടാഗോടെ സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വൈറലാണ്. വീഴാൻ പോയ യുവാവിന്റെ പുറത്ത് തട്ടി ബസിന്റെ വാതിലും തുറന്ന് പോയിരുന്നു. യുവാവാകട്ടെ കഷ്ടിച്ചാണ് ഇടതു കൈ കൊണ്ട് വാതിലിന് സമീപത്തെ പിടിയിൽ പിടിക്കാനായത്.

 

ടിക്കറ്റ് എടുത്തതിന് പിന്നാലെ ബസിൽ നിന്ന് യാത്രക്കാരൻ തെറിച്ച് വീഴാൻ പോയപ്പോൾ ഒറ്റക്കൈ കൊണ്ടാണ് കണ്ടക്ടർ ജീവിതത്തിലേക്ക് പിടിച്ച് കയറ്റിയത്. മറ്റൊരു യാത്രക്കാരന് ടിക്കറ്റ് നൽകുന്നതിനിടയിൽ തിരിഞ്ഞ് പോലും നോക്കാതെയായിരുന്നു ബിലുവിന്റെ രക്ഷാപ്രവർത്തനം. ഒരു നിമിഷം വൈകിയിരുന്നെങ്കിൽ യുവാവ് ബസിന് പുറത്തേക്ക് തെറിച്ച് വീണ് അപകടം ഉണ്ടാകുമായിരുന്നു.

 

ബസുകളിൽ മുകളിൽ നിന്ന് താഴേക്ക് തുറക്കുന്ന ലോക്ക് രീതി മാറ്റുമെന്ന് മോട്ടോർ വാഹനം വകുപ്പ് പറഞ്ഞു. യാത്രക്കാരന്റ ജീവൻ രക്ഷിച്ച കണ്ടക്ടർ ബിലുവിനെ മോട്ടോർ വാഹന വകുപ്പ് ആദരിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group