കോട്ടയം കുഴിമറ്റം ഗവൺമെൻ് എൽ പി സ്കൂളിന്റെ വാതിൽ തകർത്ത് അതിക്രമം: പോലീസ് അന്വേഷണം ആരംഭിച്ചു: മോഷണ ശ്രമമാണോ എന്നു സംശയിക്കുന്നു
ചിങ്ങവനം: പരുത്തും പാറ കുഴിമറ്റം ഗവൺമെൻ് എൽ പി സ്കൂളിന്റെ വാതിൽ തകർത്ത് അതിക്രമം. മോഷണ ശ്രമമാണോ അതോ സാമൂഹ്യ വിരുദ്ധരാണോ എന്നു സംശയിക്കുന്നു. ഒന്നും മോഷണം പോയിട്ടില്ല. ഇന്നലെ
രാത്രിയിലാണ് സ്കൂളിനുള്ളിൽ കയറി നാശനഷ്ടം വരുത്തിയത്.
ഓഫീസ് മുറിയുടെ പ്രധാന വാതിലിന്റെ ഇരുമ്പ് താഴ് തകർത്തു.
ഓടാമ്പൽ കമ്പിയോ ആയുധമോ ഉപയോഗിച്ച് വളച്ച് താഴ്കയറ്റി ഇടുന്ന ഇരുമ്പ് വളയം എടുത്തു മാറ്റിയിട്ടുണ്ട്. ഈ വാതിലിൻ്റെ തന്നെ താക്കോലിടുന്ന മറ്റൊരു പൂട്ടും നശിപ്പിച്ചു. ഓഫീസിനുള്ളിൽ കയറി മൂന്ന് സ്റ്റീൽ അലമാരകൾ തുറന്ന് തിരച്ചിൽ നടത്തിയിട്ടുണ്ട്. ഒരു അലമാരയിൽ ഇരുന്ന കുറെ ഫയലുകളും പേപ്പറുകളും പുറത്തു മാറ്റി വച്ചിട്ടുണ്ട്.
കുട്ടികൾ
കൊണ്ടുവരുന്ന ചെറിയ തുകകൾ നിക്ഷേപിക്കുന്ന രണ്ട് പ്ലാസ്റ്റിക്ക് കുടുക്കകളും നശിപ്പിച്ചു. അതിൽ കിടന്നിരുന്ന ഒരു രൂപയുടെ നാല് വെള്ളിനാണയങ്ങൾ കുടുക്കയുടെ ഉള്ളിൽ തന്നെ കിടപ്പുണ്ട്. കംപ്യൂട്ടറിനോ
Whatsapp Group 1 | Whatsapp Group 2 |Telegram Group
മറ്റ് ഉപകരണങ്ങൾക്കോ നാശനഷ്ടം വരുത്തിയതായി കണ്ടെത്തിയില്ല. ഹെഡ്മിസ്ട്രസ്സ് വിവരമറിയിച്ചതിനെ തുടർന്ന് ചിങ്ങവനം എസ് എച്ച് ഓയുടെ നേതൃത്വത്തിൽ പോലീസ് സ്കൂളിലെത്തി പരിശോധന നടത്തി.
സ്കൂളിലും പരിസര പ്രദേശങ്ങളിലും രാത്രി
പരിശോധന കർശനമാക്കുമെന്ന് പോലീസ് അറിയിച്ചു.