സ്വന്തം ലേഖിക
കൊല്ലം: വാങ്ങിക്കൊണ്ടു വരുന്നതിനിടെ റോഡില്‍ വെച്ച് മിനി ബസിന് തീപിടിച്ചു.
കൊല്ലം അഞ്ചലില്‍ നിന്ന് തിരുവല്ല സ്വദേശി ഷാജഹാന്‍ വാങ്ങിക്കൊണ്ടുവന്ന വാഹനത്തിനാണ് തീ പിടിച്ചത്. സെക്കന്‍ഡ് ഹാന്‍ഡ് വാഹനമായിരുന്നു ഇത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
എംസി റോഡില്‍ പുതുശേരി ഭാഗം പെട്രോള്‍ പമ്പിനു സമീപം ബുധനാഴ്ച രാത്രി 10ന് ആണ് സംഭവം. ആര്‍ക്കും പരുക്കില്ല. ഡ്രൈവര്‍ തിരുവല്ല പാറയ്ക്കല്‍ റഷീദ് മാത്രമാണ് ഈ സമയം വാഹനത്തില്‍ ഉണ്ടായിരുന്നത്. വാനിനു പിന്‍വശത്ത് മുകള്‍ ഭാഗത്തുനിന്നാണ് ആദ്യം പുക ഉയര്‍ന്നത്.
ഗന്ധം അനുഭവപ്പെട്ടതോടെ ഡ്രൈവര്‍ വാഹനം നിര്‍ത്തി പരിശോധിച്ചപ്പോഴാണ് തീ പടരുന്നത് കണ്ടത്. അടൂരില്‍ നിന്ന് അഗ്നിരക്ഷാ സേനയെത്തി നാട്ടുകാരുടെ സഹായത്തോടെ തീ അണച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ടാകാം അപകടകാരണം എന്നാണ് സൂചന.