video
play-sharp-fill

വീടിനുള്ളിൽ കളിച്ചുകൊണ്ടിരുന്ന മൂന്നു വയസ്സുകാരനെ കാണാതായി ; നെട്ടോട്ടമോടിയ വീട്ടുകാർ ഒടുവിൽ കണ്ടെത്തിയത് അലമാരക്കുള്ളിൽ നിന്ന്

വീടിനുള്ളിൽ കളിച്ചുകൊണ്ടിരുന്ന മൂന്നു വയസ്സുകാരനെ കാണാതായി ; നെട്ടോട്ടമോടിയ വീട്ടുകാർ ഒടുവിൽ കണ്ടെത്തിയത് അലമാരക്കുള്ളിൽ നിന്ന്

Spread the love

സ്വന്തം ലേഖകൻ

കൊല്ലം : ആര്യനാട്ട് വീടിനുള്ളിൽ കളിച്ചുകൊണ്ടിരുന്ന മൂന്നു വയസ്സുകാരനെ കാണാതായി. കുഞ്ഞിനു വേണ്ടി വീട്ടൂകാരും ബന്ധുക്കളും എല്ലായിടത്തും തിരഞ്ഞെങ്കിലും ഫലമുണ്ടായില്ല.

സംഭവമറിഞ്ഞ് നാട്ടുകാരും തുടർന്ന് ആര്യനാട് പൊലീസും വീട്ടിലെത്തി തിരച്ചിൽ നടത്തി. ഇതിനിടയിൽ കുഞ്ഞിനെ കാണാതായ വിവരം വാട്സ്ആപ്പ് ഗ്രൂപ്പുകളിലും പ്രചരിച്ചിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അവസാനം രണ്ട് മണിയോടെ വീട്ടിനുള്ളിലെ അലമാരയിൽ പരിശോധന നടത്തിയപ്പോഴാണ് അതിനുള്ളിൽ ഇരുന്ന് ഉറങ്ങിപ്പോയ കുഞ്ഞിനെ കണ്ടെത്തിയത്. ആദ്യം അലമാരയ്ക്കുള്ളിൽ നോക്കിയിരുന്നു.എന്നാൽ വസ്ത്രം വീണ് കിടന്നതിനാൽ കുഞ്ഞിനെ കാണാൻ സാധിച്ചില്ല.പിന്നീട് സംശയം തോന്നി ഒരിക്കൽക്കൂടി നോക്കിയപ്പോഴാണ് ഇരുന്നു ഉറങ്ങുന്ന കുട്ടിയെ കണ്ടെത്തിയത്.