കൊല്ലത്ത് ഓട്ടോയും സ്കൂട്ടറും കൂട്ടിയിടിച്ച്‌ സ്കൂട്ടർ യാത്രികനായ യുവാവ് മരിച്ചു.

Spread the love

കൊല്ലം : കുടുമ്പനാട് ഓട്ടോയും സ്കൂട്ടറും കൂട്ടിയിടിച്ച്‌ സ്കൂട്ടർ യാത്രികനായ യുവാവ് മരിച്ചു. കൊല്ലം തേവലക്കര മൊട്ടക്കല്‍ കല്ലുംപുറത്ത് വീട്ടില്‍ നന്ദു(29) ആണ് മരിച്ചത്.

video
play-sharp-fill

പാല്‍ വിതരണ കമ്പനി തൊഴിലാളിയാണ് നന്ദു. നെല്ലിമുകള്‍ ആനമുക്കിന് സമീപം വച്ചായിരുന്നു അപകടം.

ആനമുക്ക് ഭാഗത്ത് നിന്നും അടൂരിലേക്ക് വന്ന ഓട്ടോറിക്ഷയും അടൂരില്‍ നിന്നും കടമ്ബനാട് ഭാഗത്തേക്ക് പോയ സ്കൂട്ടറും തമ്മിലായിരുന്നു കൂട്ടിയിടിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അപകടത്തില്‍ പരിക്കേറ്റ യുവാവിനെ അടൂർ ഗവ. ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു