
കൊല്ലം: കൊല്ലത്ത് ക്ഷേത്രോത്സവത്തിനിടെ 18 കാരനായ കുന്നത്തൂർ സ്വദേശി ഹരികൃഷ്ണനെ ക്രൂരമായി ആക്രമിച്ച സംഭവത്തില്‍ രണ്ട് പ്രതികള്‍ കൂടി പിടിയില്‍. ഇതോടെ കേസിലെ മുഴുവൻ പ്രതികളും പിടിയിലായി.
കഴിഞ്ഞ ഞായറാഴ്ച മരുത്തടി ക്ഷേത്രത്തിലെ ഘോഷയാത്രയ്ക്കിടെയാണ് ആക്രമണം ഉണ്ടായത്. കുന്നത്തുർ സ്വദേശി ഹരികൃഷ്ണനെ പ്രതികള്‍ വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു.
അഞ്ചാം പ്രതി ഷമില്‍രാജ്, ആറാം പ്രതി ഷിബിൻ എന്നിവരെയാണ് ശക്തികുളങ്ങര പൊലീസ് പിടികൂടിയത്. കേസില്‍ 4 പ്രതികള്‍ നേരത്തെ അറസ്റ്റിലായിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഘോഷയാത്ര കാണാൻ നിന്നപ്പോള്‍ പ്രതികളുടെ മുന്നില്‍ നിന്നതിനെച്ചൊല്ലിയുണ്ടായ തർക്കമാണ് മർദ്ദനത്തില്‍ കലാശിച്ചതെന്നാണ് വിവരം. മദ്യപിച്ചെത്തിയ ആറംഗ സംഘം തടിക്കഷണങ്ങള്‍ ഉപയോഗിച്ച് ഹരികൃഷ്ണനെയും സഹോദരനെയും ബന്ധുവിനെയും ക്രൂരമായി മർദ്ദിക്കുകയായിരുന്നു.
തലയ്ക്ക് കനത്ത അടിയേറ്റ ഹരികൃഷ്ണൻ ബോധരഹിതനായി വീണു. ഗുരുതരമായി പരിക്കേറ്റ ഹരികൃഷ്ണന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മസ്തിഷ്ക മരണം സംഭവിച്ചു. മർദ്ദന ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു.



