കൊല്ലാട്: ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ മുൻപ്രസിഡന്റ്, ഇന്ത്യയുടെ മുൻ പ്രധാനമന്ത്രിയും ആയിരുന്ന രാജീവ് ഗാന്ധിയുടെ 34-ാം മത് രക്തസാക്ഷി ദിനം കൊല്ലാട് കോൺഗ്രസ് മണ്ഡലം കമ്മിറ്റി സമുചിതമായി ആചരിച്ചു.
കടുവാക്കുളം കവലയിൽ സ്ഥാപിച്ച രാജീവ് ഗാന്ധി സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചനക്കുശേഷം അനുസ്മരണ യോഗം നടത്തി. മണ്ഡലം പ്രസിഡണ്ട് ജയൻ ബി മഠം അധ്യക്ഷത വഹിച്ചു.
ഇന്ത്യൻ യുവതയുടെ ശാസ്ത്ര സാങ്കേതിക ഇലക്ട്രോണിക്സ് രംഗത്ത് സ്വപ്നങ്ങൾ വിരിയിച്ച് ലോകത്തിന് മുകളിൽ പറക്കുവാൻ അവസരം ഒരുക്കിത്തന്നത് ഈ ലോക നേതാവിന്റെ ക്രാന്ത ദർശനമാണ്. ഇന്ന് ഇന്ത്യൻ യുവതയുടെ, അവരുടെ സാമൂഹിക സാമ്പത്തിക സാംസ്കാരിക വ്യക്തിത്വ നിലപാടുകളെ നയിക്കുന്നത്, അധികാരം ജനങ്ങളിലേക്ക് എന്ന മഹാത്മജിയുടെ ദർശനത്തെ പ്രാബല്യമാക്കിയ മഹാരഥന്‍.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പഞ്ചായത്തീരാജ് നഗരപാലിക നിയമങ്ങൾ ത്രിതല പഞ്ചായത്ത് സംവിധാനങ്ങളിലൂടെ ഗ്രാമീണ ജനങ്ങളുടെ അടിസ്ഥാന വികസന പുരോഗതിക്ക് സ്വപ്നചിറകുകൾ വിരിയിച്ച രാജീവ് ഗാന്ധിയുടെ 34-ാം മത് രക്തസാക്ഷി ദിനത്തിൽ രാജ്യത്തിൻറെ സുരക്ഷാ ദിനമായി നാം കാണേണ്ടിയിരിക്കുന്നു.
ബോഫോഴ്സ് തോക്കുകൾ വാങ്ങി രാജ്യത്തിൻറെ ഭാവിയെ ദർശിച്ചവൻ, ബ്രഹ്മോസ് മിസൈലുകൾ നിർമ്മിക്കുവാൻ അവസരം ഒരുക്കി രാജ്യത്തിൻറെ അതിർത്തി ഏന്നും കാത്തവൻ, നവോദയ സ്കൂളുകൾ നടപ്പിലാക്കി ഗ്രാമീണ ജനതയുടെ വിദ്യാഭ്യാസത്തെ ഉയർത്തിയ ക്രാന്തദർശി, നമ്മുടെ സ്വന്തം കേരളത്തിന് നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിന് എല്ലാ പിന്തുണയും നൽകിയവൻ ഇനിയും വിശേഷണങ്ങൾ എണ്ണി പറയുന്നില്ല. കമ്പ്യൂട്ടർ അടക്കമുള്ള വികസനത്തിന് എതിരെ ബോസ് തോക്കിന്റെ കോഴ ആക്ഷേപം പറഞ്ഞു കല്ലെറിഞ്ഞവർ പോലും അവസാനം ഇവിടെ തൊഴുതു നിന്നു. എങ്ങനെ നമ്മൾ സ്മരിക്കാതെ ഇരിക്കും ഈ മഹാത്മാവിനെ, എന്നും നമ്മളിലൂടെ ജീവിക്കും.
രാജീവ് ഗാന്ധിയുടെ 34-ാം മത് രക്തസാക്ഷി ദിനാചരണത്തിൽ ജോർജുകുട്ടി, തമ്പാൻ കുര്യൻ വർഗീസ്, രഘുനാഥൻ നായർ, ടി ടി ബിജു, ഉദയകുമാർ, അനിൽകുമാർ, ജയന്തി ബിജു, മഞ്ജു രാജേഷ്, രാജു കടുവാക്കുളം, അജി വർഗീസ്, ജേക്കബ് കോര പുന്നക്കൽ, അജി വർഗീസ്, കുഞ്ചായൻ ആശാരിപറമ്പിൽ, തുടങ്ങിയവർ സംസാരിച്ചു.